കൊൽക്കത്ത: മോഡലുകളെ ഉപയോഗിച്ച് പോൺ റാക്കറ്റ് നടത്തിയെന്ന ആരോപണത്തിൽ ബംഗാളി നടി നന്ദിത ദത്ത അറസ്റ്റിൽ. വ്യാജവാഗ്ദാനങ്ങൾ നൽകിയും ഭീഷണിപ്പെടുത്തിയുമായിരുന്നു മോഡലുകളെ അശ്ലീല വീഡിയോകളിൽ അഭിനയിപ്പിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഒ.ടി.ടി പ്ലാറ്റ്ഫോമുകളിൽ സോഫ്റ്റ് പോൺ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നന്ദിത സ്ക്രീൻ നാമമായ ‘നാൻസി ബാബി’ എന്നാണ് പൊതുവെ അറിയപ്പെടുന്നത്.
നടിയുടെ സുഹൃത്ത് മൈനക് ഘോഷും അറസ്റ്റിലായിട്ടുണ്ട്. ഡംഡമിലെയും നക്താലയിലെയും വീടുകളില്‍ നിന്നാണ് ഇരുവരും പിടിയിലായത്. പോൺ റാക്കറ്റിൽ കുടുങ്ങിയ രണ്ട് യുവതികളാണ് പരാതിക്കാർ. ന്യൂ ടൗണിലെ സ്റ്റുഡിയോയിലും ഹോട്ടലിലും വച്ച് നഗ്നവീഡിയോയില്‍ അഭിനയിക്കാൻ നിബന്ധിച്ചുവെന്നാണ് പരാതിയിലുള്ളത്. അതേസമയം സമാനമായ കേസിൽ ശിൽപ്പ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്ര ഈയിടെ അറസ്റ്റിലായിരുന്നു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona