Saturday, January 10, 2026

തമിഴകം കീഴടക്കാനൊരുങ്ങി മമ്മൂട്ടി ചിത്രം ‘നൻപകല്‍ നേരത്ത് മയക്കം’ ; റിലീസ് ജനുവരി 26ന്

കേരളം ആഘോഷമാക്കിയ ‘നൻപകല്‍ നേരത്ത് മയക്കം’ എന്ന സിനിമയിലൂടെ അത്യുഗ്രൻ അഭിനയമാണ് മലയാളികളുടെ പ്രിയ താരം മമ്മൂട്ടി കാഴ്ചവച്ചത്. ലിജോ ജോസ് പെല്ലിശ്ശേരിയും മമ്മൂട്ടിയും ഒന്നിച്ചപ്പോള്‍ ഗംഭീരമായ ഒരു ചിത്രമാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. ഇക്കഴിഞ്ഞ കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിലായിരുന്നു ചിത്രം തീയേറ്ററുകളിൽ എത്തിയത്. ചിത്രത്തിന് ഗംഭീര വരവേൽപ്പായിരുന്നു തിയറ്ററുകളിൽ ലഭിച്ചത്. എന്നാൽ മലയാളക്കര കീഴടക്കിയ ചിത്രം ഇപ്പോൾ തമിഴകം കീഴക്കാനൊരുങ്ങുകയാണ് ‘നൻപകല്‍ നേരത്ത് മയക്കം’ എന്ന സിനിമ തമിഴിലേക്കും റിലീസ് ചെയ്യുന്നതിനെ കുറിച്ചുള്ള പുതിയ വാര്‍ത്തകളാണ് ഇപ്പോൾ വരുന്നത്

‘നൻപകല്‍ നേരത്ത് മയക്കം’ എന്ന സിനിമ തമിഴില്‍ ജനുവരി 26ന് റിലീസ് ചെയ്യുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. തമിഴകത്തെ പ്രമുഖ നിര്‍മാണ കമ്പനിയായ ഡ്രീം വാരിയര്‍ പിക്ചേഴ്‍സ് ആണ് ചിത്രത്തെ തമിഴിൽ എത്തിക്കുന്നത്. തേനി ഈശ്വര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. തമിഴ് ഭാഷയും ഗ്രാമങ്ങളും ഇടകലരുന്ന ചിത്രമായതിനാല്‍ അവിടെയും വലിയ സ്വീകാര്യത ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്

Related Articles

Latest Articles