കാബൂൾ: താലിബാൻ ഭീകരർക്കും, പാകിസ്ഥാനുമെതിരെ അഫ്ഗാനിൽ പ്രതിഷേധം ശക്തമാകുന്നതായി റിപ്പോർട്ട്. പുതിയ സർക്കാരിനും പാകിസ്ഥാനുമെതിരായ പ്രക്ഷോഭങ്ങൾ ശക്തമായതോടെ കാബൂളിന്റെ വിവിധ ഭാഗങ്ങളിൽ ഇന്റർനെറ്റ് സേവനങ്ങൾ റദ്ദ് ചെയ്തിരിക്കുകയാണ് താലിബാൻ. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേരാണ് കാബൂളിൽ നടക്കുന്ന താലിബാൻ വിരുദ്ധ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തത്. താലിബാൻ സർക്കാരിന് പ്രധാന പിന്തുണ നൽകുന്നത് പാകിസ്ഥാനാണെന്നും പ്രതിഷേധക്കാർ ആരോപിക്കുന്നു.
എന്നാൽ പ്രതിഷേധങ്ങൾ എത്രയും വേഗം അവസാനിപ്പിക്കണമെന്ന് താലിബാൻ ഇവർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെ തെരുവുകളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നതിന് മുൻപ് സർക്കാരിന്റെ നിർദ്ദേശം വാങ്ങണമെന്നും താലിബാൻ ഉത്തരവ് ഇറക്കി.
എന്നാൽ ഇതൊന്നും കണക്കിലെടുക്കാതെ ഭീകരതയ്ക്കെതിരെ പോരാടുകയാണ് ഒരുകൂട്ടം ആൾക്കാർ. കഴിഞ്ഞ ഏതാനും ദിവസങ്ങളായി അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ വ്യാപകമായി പ്രതിഷേധ പരിപാടികൾ നടക്കുന്നുണ്ട്. ഇത്തരം ആൾക്കൂട്ട പ്രതിഷേധങ്ങൾ തടയുന്നതിന്റെ ഭാഗമായാണ് ഇന്റർനെറ്റ് സേവനങ്ങൾ റദ്ദ് ചെയ്യാൻ താലിബാൻ തീരുമാനിച്ചത്. താലിബാൻ ഇന്റലിജൻസ് വിഭാഗമാണ് ഇത് സംബന്ധിച്ചുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. സമൂഹമാധ്യമങ്ങൾ വഴി താലിബാൻ വിരുദ്ധ സന്ദേശം പ്രചരിക്കുമെന്നും താലിബാൻ ഇന്റലിജൻസ് ഉത്തരവിൽ പറയുന്നു.
അതേസമയം അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ കഴിഞ്ഞദിവസം നടന്ന പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകര്‍ക്ക് താലിബാന്റെ ക്രൂരമര്‍ദനം നേരിടേണ്ടി വന്നു. മര്‍ദനമേറ്റ രണ്ടു മാധ്യമപ്രവര്‍ത്തകരുടെ ചിത്രങ്ങള്‍ പുറത്തുവന്നു. അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകനായ മാര്‍ക്കസ് യാം ആണ് ഈ ചിത്രങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവെച്ചത്. എറ്റിലാ അട്രോസിലെ മാധ്യമപ്രവര്‍ത്തകരായ നെമാത് നഖ്‌വി, താഖി ദര്യാബി എന്നിവര്‍ക്കാണ് താലിബാന്‍ കസ്റ്റഡിയില്‍ ക്രൂരമര്‍ദനം ഏല്‍ക്കേണ്ടി വന്നത്. കാബൂളിലെ വനിതാപ്രതിഷേധം റിപ്പോര്‍ട്ട് ചെയ്തതിന് ഇവരെ കസ്റ്റഡിയിലെടുക്കുകയും ക്രൂരമായി പീഡിപ്പിക്കുകയും അടിക്കുകയും ചെയ്യുകയായിരുന്നെന്ന് മര്‍ക്കസ് യാം പറയുന്നു. ചൊവ്വാഴ്ചയാണ് പാകിസ്ഥാനെതിരെ മുദ്രാവാക്യങ്ങളുയര്‍ത്തി വനിതകള്‍ ഉള്‍പ്പെടെ നിരവധിപ്പേര്‍ കാബൂളിന്റെ വിവിധയിടങ്ങളില്‍ പ്രതിഷേധിച്ചത്. ആകാശത്തേക്ക് വെടിവെച്ചായിരുന്നു താലിബാന്‍ പ്രതിഷേധക്കാരോടു പ്രതികരിച്ചത്. ഈ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്ത നിരവധി മാധ്യമപ്രവര്‍ത്തകരെ താലിബാന്‍ അറസ്റ്റ് ചെയ്തിരുന്നു.

