Tuesday, May 21, 2024
spot_img

അഭിമാനം വാനോളം ഉയർത്തിയ ദിനം; പട പൊരുതി അങ്കം ജയിച്ച പോരാളികളെ ഭാരതത്തിന്റെ പ്രധാനമന്ത്രി ഫോണിൽ വിളിച്ച് അഭിനന്ദനങ്ങൾ അറിയിച്ചു; വൈറലായി വീഡിയോ

ദില്ലി:ടോക്കിയോ ഒളിമ്പിക്‌സിൽ വെങ്കലം നേടിയ ഇന്ത്യൻ ഹോക്കി ടീമിനെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ക്യാപ്റ്റൻ മൻപ്രീത് സിംഗ്, ഹെഡ്‌കോച്ച് ഗ്രഹാം റെയ്ഡ്, അസിസ്റ്റന്റ് കോച്ച് പിയുഷ് ദുബെ എന്നിവരുമായി ഫോണിൽ സംസാരിച്ചത്. പ്രധാനമന്ത്രിയും ടീമംഗങ്ങളും സംസാരിക്കുന്ന വീഡിയോ ഇപ്പോൾ ശ്രദ്ധേയമാവുകയാണ്. നിരവധിപ്പേർ ഇപ്പോൾ തന്നെ ഷെയർ ചെയ്തു കഴിഞ്ഞു. മെഡൽ നേട്ടത്തിൽ പ്രധാനമന്ത്രി ടീമിനെ ഒരിക്കൽ കൂടി ടീമിനെ അഭിനന്ദിച്ചു.

‘നിങ്ങൾ ടീമിന് നൽകിയ ആത്മവിശ്വാസം വളരെയധികം ഗുണം ചെയ്തുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയ്‌ക്ക് ചരിത്രം കുറിയ്‌ക്കാൻ സഹായിച്ച വിദേശ കോച്ച് ഗ്രഹാം റെയ്ഡിനെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. പ്രധാനമന്ത്രിയ്‌ക്ക് തിരിച്ചും ഇന്ത്യൻ ടീം നന്ദി പറഞ്ഞു.

കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് ഠാക്കൂറാണ് ഇതിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. വീഡിയോ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു

ഇന്ത്യൻ ഹോക്കി ടീമിന്റെ നേട്ടത്തെ പ്രകീർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തിരുന്നു. അതിനു തൊട്ടുപിന്നാലെയാണ് ഫോണിൽ വിളിച്ച് നേരിട്ട് അഭിനന്ദനം അറിയിച്ചത്. വിജയത്തെ ചരിത്രപരമെന്നായിരുന്നു പ്രധാനമന്ത്രി ട്വീറ്റിൽ കുറിച്ചത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles