Wednesday, May 1, 2024
spot_img

നിയമസഭാ സമ്മേളനത്തിനിടെ സഹകരണ മന്ത്രി വി. എൻ വാസവന് ദേഹാസ്വാസ്ഥ്യം; മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: നിയമസഭാ സമ്മേളനം നടക്കുന്നതിനിടെ സഹകരണ മന്ത്രി വി. എൻ വാസവന് ദേഹാസ്വാസ്ഥ്യം. തുടർന്ന് അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്തസമ്മർദം കുറഞ്ഞതാണ് ദേഹാസ്വാസ്ഥ്യത്തിന് കാരണം.

അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്‌തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. വിദഗ്ധ പരിശോധനകൾക്ക് ശേഷം മറ്റ് കുഴപ്പങ്ങൾ ഇല്ലെങ്കിൽ ഇന്ന്‌ തന്നെ ആശുപത്രി വിടും.

അതേസമയം കടകളിൽ പോകാൻ വാക്സിൻ രേഖ നിർബന്ധമെന്ന ഉത്തരവിൽ മാറ്റം വരുത്തില്ലെന്ന് ആരോഗ്യ മന്ത്രി. ഉത്തരവില്‍ മാറ്റം വരുത്തില്ലെന്നും സര്‍ക്കാര്‍ നിയമസഭയില്‍ പ്രത്യേക പ്രസ്താവനയിലൂടെ വ്യക്തമാക്കിയ നയമാണ് ചീഫ് സെക്രട്ടറി ഉത്തരവിലൂടെ പ്രായോഗികമാക്കിയതെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം സർക്കാർ ഉത്തവ് പിൻവലിക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി. നിരന്തര ആവശ്യത്തെ തുടർന്ന് ഒരു കൈ കൊണ്ട് കടതുറന്ന സർക്കാർ അപ്രായോഗിക ഉത്തരവിലൂടെ മറുകൈ വെച്ച് കടകൾ അടക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles