Monday, April 29, 2024
spot_img

ഇസ്രായേലിന്റെ ആദ്യ ബഹിരാകാശ ദൂരദർശിനി വിക്ഷേപിക്കാനൊരുങ്ങി നാസ

വാഷിങ്ടൺ : ഇസ്രായേലിന്റെ ആദ്യ ടെലിസ്‌കോപ്പ് ദൗത്യം വിക്ഷേപിക്കാനൊരുങ്ങി നാസ. ഇസ്രയേലിന്റെ അൾട്രാസാറ്റ്, 2026 ന്റെ തുടക്കത്തിൽ വിക്ഷേപിക്കുമെന്ന് നാസ അറിയിച്ചു.
അൾട്രാസാറ്റ് ഒരു അൾട്രാവയലറ്റ് നിരീക്ഷണ സംവിധാനമാണ് . സൂപ്പർനോവ, ന്യൂട്രോൺ നക്ഷത്രങ്ങളുടെ ലയനം തുടങ്ങിയ ഹ്രസ്വകാല ബഹിരാകാശ പ്രതിഭാസങ്ങൾ നിരീക്ഷിക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇത്തരം ബഹിരാകാശ പ്രതിഭാസങ്ങളിൽ നിന്ന് അൾട്രാവയലറ്റ് രശ്മികൾ വേഗത്തിൽ കണ്ടെത്താനും പിടിച്ചെടുക്കാനും അൾട്രാസാറ്റിനു കഴിയും.

ഇസ്രായേലിന്റെ ബഹിരാകാശ വ്യവസായത്തിന് ഈ പദ്ധതി മുതൽകൂട്ടാകുമെന്നും നാസയുമായുള്ള സഹകരണത്തിൽ ഇസ്രായേൽ ബഹിരാകാശ ഏജൻസി അഭിമാനിക്കുന്നുവെന്നും നവീകരണ, ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിലെ ഇസ്രായേൽ ബഹിരാകാശ ഏജൻസിയുടെ ഡയറക്ടർ യുറി ഒറോൺ പ്രതികരിച്ചു.

നാസയും ഇസ്രായേൽ ബഹിരാകാശ ഏജൻസിയും തമ്മിലുള്ള കരാർ പ്രകാരം,അൾട്രാസാറ്റിനായി വിക്ഷേപണ സേവനവും ഫ്ലൈറ്റ് പേലോഡ് അഡാപ്റ്ററും വിക്ഷേപണവുമായി ബന്ധപ്പെട്ട മറ്റ് സേവനങ്ങളും നാസ നൽകും.

Related Articles

Latest Articles