Monday, May 13, 2024
spot_img

ഡാർട്ട് കൂട്ടിയിടി;ദൗത്യം വിജയകരമെന്ന് നാസ,. ഡിമോർഫെസ് ഡിഡിമോസിനെ ഭ്രമണം ചെയ്യുന്ന വേഗത വ്യത്യാസപ്പെട്ടു

വാഷിം​ഗ്ടൺ: നാസയുടെ ഡാർട്ട് കൂട്ടിയിടി ദൗത്യം വിജയകരം. ഡിമോർഫെസ് ഡിഡിമോസിനെ ഭ്രമണം ചെയ്യുന്ന വേഗത വ്യത്യാസപ്പെട്ടു. 32 മിനിറ്റ് വ്യത്യാസമുണ്ടാക്കാൻ കഴിഞ്ഞതായി ഗവേഷകർ പറഞ്ഞു.ഡാർട്ട് കൂട്ടിയിടി ദൗത്യത്തിന്‍റെ വിജയം നാസയാണ് പ്രഖ്യാപിച്ചത്.

ബഹിരാകാശ പേടകം ഛിന്നഗ്രഹത്തിൽ ഇടിച്ചതിന്‍റെ ഫലമായി, ഡിമോർഫസ് ഡിഡിമോസിനെ പരിക്രമണം ചെയ്യുന്ന വേഗത വർദ്ധിച്ചു. നേരത്തെ 11 മണിക്കൂറും 55 മിനിറ്റും സമയമാണ് ഡിഡിമോസിനെ ചുറ്റിക്കറങ്ങാൻ ഡിമോർഫസ് ഉപയോഗിച്ചിരുന്നത്. ഇത് ഇപ്പോൾ 11 മണിക്കൂറും 23 മിനിറ്റുമായി കുറച്ചിട്ടുണ്ട്. ഇത് പ്രതീക്ഷിച്ചതിലും വലിയ വ്യതിയാനമാണ്.

ഒരു പേടകം ഛിന്ന ഗ്രഹത്തിലേക് ഇടിച്ചിറക്കി അതിന്റെ സഞ്ചാര പാത മാറ്റാൻ പറ്റുമോ എന്ന പരീക്ഷണം ആയിരുന്നു നാസയുടെ ഡബിൾ ആസ്ട്രോയ്ഡ് റീ ഡയറക്ഷൻ ടെസ്റ്റ് അഥവാ ഡാ‌‌ർട്ട്. 2021 നവംബർ 24 നാണ് ഇത് വിക്ഷേപിച്ചത്. 2022 സെപ്റ്റംബർ 27 ന്, 10 മാസം നീണ്ട യാത്രയ്ക്ക് ശേഷം, ബഹിരാകാശ പേടകം ഡിമോർഫസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഡിഡിമോസ് ഇരട്ടകളിലെ കുഞ്ഞൻ ഡിഡിമോസ് ഡിമോർഫസിലേക്ക് ഇടിച്ചുകയറി.ഭൂമിക്ക് ഒരു തരത്തിലും ഭീഷണിയല്ലാത്ത ഡിഡിമോസ് ഇരട്ടകളെയാണ് ദൗത്യത്തിനായി തിരഞ്ഞെടുത്തത്. രണ്ടാമത്തേതിന്‍റെ ചലനത്തിലെ വ്യതിയാനം ആദ്യത്തേതിന് തിരിച്ചറിയാൻ കഴിയും.

Related Articles

Latest Articles