Sunday, December 28, 2025

ഡിസംബര്‍ നേരത്തെ എത്തിയോ?; ക്രിസ്മസ് വൈബില്‍ നസ്രിയ; ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറൽ

സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരമാണ് നസ്രിയ നസിം. ആരാധകര്‍ക്കായി രസകരമായ വീഡിയോകളും ചിത്രങ്ങളും നസ്രിയ പങ്കുവയ്ക്കാറുണ്ട്.

ചിത്രങ്ങള്‍ ഷെയര്‍ ചെയ്ത് നിമിഷങ്ങള്‍ കൊണ്ടു തന്നെ ആരാധകര്‍ അതെല്ലാം ഏറ്റെടുക്കാറുമുണ്ട്. ക്രിസ്മസ് ട്രീയ്ക്കു മുന്‍പിലിരിക്കുന്ന നസ്രിയയുടെ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. ‘ഡിസംബര്‍ മാസത്തിലേക്കു സ്കിപ്പ് ചെയ്യാനാകുമോ’ എന്ന അടികുറിപ്പോടെയാണ് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.

അനവധി ആരാധകരും ചിത്രത്തിനു കമന്‍റുകളുമായി എത്തിയിട്ടുണ്ട്. ഡിസംബര്‍ മാസത്തില്‍ നസ്രിയയുടെ പിറന്നാള്‍ കൂടിയാണ്. നസ്രിയക്കു നേരത്തെ തന്നെ പിറന്നാള്‍ ആശംസകള്‍ നേരുന്ന ആരാധകരെയും ചിത്രത്തിനു താഴെ കാണാം.

Related Articles

Latest Articles