Friday, October 30, 2026

നാഷണൽ ആയുഷ് മിഷൻ തിരുവനന്തപുരം; യോഗ ഡെമോൺസ്‌ട്രേറ്റർ തസ്തികയിലേക്ക് ഒഴിവ്; വാക് ഇൻ ഇന്റർവ്യൂ

നാഷണൽ ആയുഷ് മിഷൻ തിരുവനന്തപുരം ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസ് മുഖേന നടത്തുന്ന പദ്ധതിയിൽ യോഗ ഡെമോൺസ്‌ട്രേറ്റർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

എസ്.എസ്.എൽ.സി, അംഗീകൃത സർവകലാശാല/സർക്കാരിൽ നിന്നുള്ള ഒരു വർഷത്തിൽ കുറയാത്ത യോഗ പരിശീലന സർട്ടിഫിക്കറ്റ്/അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള ഒരു വർഷത്തിൽ കുറയാത്ത പി.ജി. ഡിപ്ലോമ സർട്ടിഫിക്കറ്റ്/അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള ബി.എൻ.വൈ.എസ് / എം.എസ്‌സി (യോഗ)/എം.ഫിൽ (യോഗ) സർട്ടിഫിക്കറ്റ് എന്നിവയുമായി ഇന്റർവ്യൂവിന് എത്തണം.

യോഗ്യതയുള്ളവർ തിരുവനന്തപുരം ആയുർവേദ കോളേജിന് സമീപം ആരോഗ്യഭവൻ ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ അസൽ സർട്ടിഫിക്കറ്റുകളും അതിന്റെ പകർപ്പുകളും സഹിതം ഓഗസ്റ്റ് 26ന് രാവിലെ 11 മണിക്ക് ഹാജരാകണം. പ്രായം 40 വയസിൽ താഴെയായിരിക്കണം. അപേക്ഷ നേരിട്ട് സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 20 ന് വൈകിട്ട് അഞ്ചുവരെ.

Related Articles

Latest Articles