Friday, December 26, 2025

രാജ്യത്ത് പ്രതിദിന കോവിഡ് കണക്കുകളിൽ കുറവ്; മൂന്നാം തരംഗം നിയന്ത്രണ വിധേയമെന്ന് വിദഗ്ദ്ധർ

ദില്ലി: നേരിയ ആശ്വാസം നൽകി രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,07,474 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.9 ശതമാനത്തില്‍നിന്ന് 7.4 ശതമാനമായി കുറഞ്ഞു. 865 മരണങ്ങളാണ് രേഖപ്പെടുത്തിയത്. 2,13,246 പേർ രോഗമുക്തരായി. കോവിഡിന്റെ മൂന്നാം തരംഗത്തെ നേരിടുന്ന രാജ്യത്ത് പ്രതിദിന കോവിഡ് കണക്കുകളിൽ തുടർച്ചയായ കുറവ് കാണുന്നത് ആശ്വാസകരമാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

കേരളത്തിൽ ഇന്നലെ 33,538 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1,02,778 സാംപിളുകളാണ് പരിശോധിച്ചത്. കോവിഡ് മൂലം 22 മരണങ്ങൾ സ്ഥിരീകരിച്ചു. ആകെ മരണം 57,740 ആയി. കേരളം രാജ്യത്ത് ഏറ്റവും രൂക്ഷമായ കോവിഡ് വ്യാപനമുള്ള സംസ്ഥാനങ്ങളിൽ ഒന്നാണ്. വാരാന്ത്യ ലോക്ക്ഡൌൺ അടക്കം നിരവധി നിയന്ത്രണങ്ങളാണ് സംസ്ഥാനത്ത് നിലവിലുള്ളത്.

Related Articles

Latest Articles