Friday, April 26, 2024
spot_img

ചക്രവാതച്ചുഴി ന്യൂനമർദ്ദമായേക്കും; കേരളത്തിൽ അടുത്ത രണ്ട് ദിവസം ശക്തമായ മഴ; അതീവ ജാഗ്രതാ നിർദ്ദേശം നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം ശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.

ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കേന്ദ്രം അറിയിച്ചു. വെള്ളിയാഴ്ച വരെ മഴയ്‌ക്ക് സാധ്യതയുള്ള സാഹചര്യത്തിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.വ്യാഴാഴ്ച ആറ് ജില്ലകളിലും വെള്ളിയാഴ്ച ഒൻപത് ജില്ലകളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

അലേർട്ട് പ്രഖ്യാപിച്ചതിനെ തുടർന്ന് പൊതുജനങ്ങൾ ജാഗ്രത പാലിക്കണെമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു. എന്നാൽ കേരള- തമിഴ്‌നാട് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കില്ല.

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴി അടുത്ത 48 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദമായി മാറാൻ സാധ്യതയുണ്ട് എന്നും ഇത് ശ്രീലങ്ക, തെക്കൻ തമിഴ്‌നാട് തീരത്ത് കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരിക്കുകയാണ്.

Related Articles

Latest Articles