Wednesday, May 8, 2024
spot_img

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് എല്ലാ വീടുകളിലും ദേശീയ പതാക ഉയർത്തണം! രാജ്യത്തെ ജനങ്ങളോട് അഭ്യർത്ഥനയുമായി പ്രധാനമന്ത്രി

ദില്ലി: രാജ്യത്ത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് എല്ലാ വീടുകളിലും ദേശീയ പതാക ഉയർത്തണമെന്ന ആഹ്വാനവുമായി പ്രധാനമന്ത്രി. ഓഗസ്റ്റ് 13നും 15നും ഇടയിലായി ത്രിവർണ്ണ പതാക വീടുകളിൽ ഉയർത്തണമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. ‘ ആസാദി കാ അമൃത് മഹോത്സവിന്റെ’ ഭാഗമായിട്ടാണ് പ്രധാനമന്ത്രി ഇത്തരമൊരു നിർദ്ദേശം മുന്നോട്ട് വെച്ചിരിക്കുന്നത്.

‘ ഈ വർഷം ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ‘ഹർ ഘർ തിരംഗ’ എന്ന ആശയത്തെ നമുക്ക് കൂടുതൽ ശക്തിപ്പെടുത്താം. ഓഗസ്റ്റ് 13നും 15നും ഇടയിലായി നിങ്ങളുടെ വീടുകളിൽ ത്രിവർണ്ണപതാക ഉയർത്തുക. ദേശീയപതാകയുമായുള്ള ബന്ധത്തെ കൂടുതൽ ആഴമുള്ളതാക്കാൻ ഇത് സഹായിക്കുമെന്നും’ പ്രധാനമന്ത്രി ട്വിറ്ററിൽ പങ്കുവെച്ചു.

സ്വാതന്ത്ര്യദിനാഘോഷത്തിന് മുന്നോടിയായി എല്ലാവരും അവരവരുടെ വീടുകളിൽ ത്രിവർണ്ണപതാക ഉയർത്തണമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയും നേരത്തെ വ്യക്തമാക്കിയിരുന്നു.

Related Articles

Latest Articles