Friday, January 2, 2026

ചോറ്റാനിക്കര മകം തൊഴാന്‍ നയന്‍താരയും വിഗ്‌നേഷും; ഒപ്പം ഈ താരങ്ങളും

കൊച്ചി: ഇന്നായിരുന്നു വിശേഷപ്പെട്ട ചോറ്റാനിക്കര മകം. നിരവധി ഭക്തരാണ് ഇവിടം എത്തുന്നത്. ഇപ്പോഴിതാ മകം തൊഴാനായി നയന്‍താരയും വിഗ്‌നേഷ് ശിവനും ചോറ്റാനിക്കരയില്‍. രണ്ട് മണിയോടെയാണ് ദേവീ ദര്‍ശനത്തിനായി ചോറ്റാനിക്കരയില്‍ നട തുറന്നത്.

അതേസമയം സിനിമാ താരങ്ങളായ പാര്‍വതിയും ശ്വേതാ മേനോനും മകം തൊഴാനായി എത്തി. പ്രതിശ്രുത വരനും തമിഴ് സിനിമാ സംവിധായകനുമായ വിഗ്‌നേഷിനൊപ്പമാണ് നയന്‍താര ചോറ്റാനിക്കരയില്‍ എത്തിയത്.

എന്നാൽ തിരക്കനുഭവപ്പെട്ടുവെങ്കിലും കൃത്യമായി തിരക്ക് നിയന്ത്രിച്ചുകൊണ്ടായിരുന്നു ഭക്തരെ പ്രവേശിപ്പിച്ചത്. ഇന്നത്തെ ദിവസം സര്‍വാഭരണ വിഭൂഷിതയായി ചുവന്ന പട്ടുടുത്ത് ദേവീ ദര്‍ശനം രാത്രി പത്ത് മണി വരെ നീളും.

മാത്രമല്ല സ്ത്രീകളെ സമ്പന്ധിച്ച് നെടുമംഗല്യംത്തിന് വേണ്ടിയാണ് ഇഷ്ടവരദായിനിയായ ചോറ്റാനിക്കര ദേവിയെ തൊഴാന്‍ എത്തുന്നത്. അതിനാൽ തന്നെ ഈ ദിവസം ഉച്ചയ്ക്ക് ദേവീ ദര്‍ശനം നടത്തുന്നത് ഉത്തമമാണെന്നാണ് വിശ്വാസം.

Related Articles

Latest Articles