Tuesday, May 7, 2024
spot_img

ജമ്മു കശ്‌മീരിലെ ഭീകരരോട് പകരം ചോദിച്ചു; സുരക്ഷാ സൈന്യം വധിച്ചത് 3 പേരെ

പുല്‍വാമ: ജമ്മു കശ്‌മീരിലുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം 3 ഭീകരരെ വധിച്ചു. പുല്‍വാമയിലെ ദര്‍ഭഗം മേഖലയിലായിരുന്നു ഏറ്റുമുട്ടല്‍ നടന്നത്.

രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തില്‍ ദര്‍ഭഗം മേഖലയില്‍ എത്തിയ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഇന്നലെ വൈകുന്നേരത്തോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. പുലര്‍ച്ചെവരെ ഏറ്റുമുട്ടല്‍ നീണ്ടതായാണ് വിവരം. പോലീസുകാരൻ കൊല്ലപ്പെട്ട ഭീകരാക്രമണ കേസിലെ പ്രതിയുൾപ്പെടെ മൂന്ന് ഭീകരരെയാണ് വധിച്ചത്

ഇന്നലെ വൈകുന്നേരം പുൽവാമ ദ്രബ്ഗാമിൽ സൈന്യം തിരച്ചിൽ നടത്തുന്നതിനിടെ ഭീകരർ വെടി ഉതിർത്തതോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. പുൽവാമയിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ലഷ്കറെ തയിബ ഭീകരരെ സൈന്യം വധിച്ചു. എസ്പിഒ റിയാസ് അഹമ്മദിനെയും തൊഴിലാളികളെയും കൊലപ്പെടുത്തിയതിൽ പങ്കാളിയായ ഭീകരൻ ജുനൈദും കൊല്ലപ്പെട്ടവരിൽ ഉൾപ്പെട്ടതായി ജമ്മു പൊലീസ് അറിയിച്ചു.

ഫാസിൽ നസീർ ഭട്ട്, ഇർഫാൻ മലിക്, ജുനൈദ് എന്നിങ്ങനെ മൂന്ന് ലഷ്കറെ തയിബ ഭീകരരെ വധിക്കാൻ സൈന്യത്തിനായി. എസ്പിഒ റിയാസ് അഹമ്മദിനെ വധിച്ചതടക്കം നിരവധി കേസുകളിൽ കൊല്ലപ്പെട്ട ഭീകരൻ ജുനൈദ് ഉൾപെട്ടിരുന്നു. കൊല്ലപ്പെട്ട ഭീകരരിൽ നിന്ന് ആയുധങ്ങളും കണ്ടെടുത്തു. ഭീകരാക്രമണങ്ങൾ ആവർത്തിക്കുന്ന പശ്ചാതലത്തിൽ അതിർത്തി ഗ്രാമങ്ങളിൽ സൈന്യവും പൊലീസും തിരച്ചിൽ തുടരുകയാണ്. ഈ വർഷം ഇതുവരെ 99 ഭീകരരെയാണ് സൈന്യം വധിച്ചത്.

പ്രദേശത്ത് ഇപ്പോഴും പരിശോധന തുടരുകയാണെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട് ചെയ്യുന്നു.

Related Articles

Latest Articles