Tuesday, October 20, 2026

ചെന്നൈയിലെ പോയസ് ഗാര്‍ഡനില്‍ പുതിയ വീടു വാങ്ങി നയന്‍താര: മുടക്കിയത് കോടികൾ ; വിഘ്‌നേഷിനൊപ്പം താമസമാക്കാൻ ഒരുങ്ങി താരം

തെന്നിന്ത്യൻ പ്രേക്ഷകരുടെ ലേഡി സൂപ്പർ സ്റ്റാർ ആണ് നയൻ‌താര. കൂടാതെ ഇൻഡസ്ട്രയിൽ തന്നെ ഏറ്റവും പ്രതിഫലം വാങ്ങുന്ന നായികമാരില്‍ ഒരാളുകൂടെയാണ് നടി. ഇപ്പോള്‍ ചെന്നൈയില്‍ താരം പുതിയ വീട് വാങ്ങിയെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. പോയസ് ഗാര്‍ഡനിലാണ് താരം വീട് വാങ്ങിയിരിക്കുന്നത്. താരം സ്വന്തമാക്കിയത് നാല് മുറികളുള്ള വീടാണ്. കോടികള്‍ മുടക്കിയാണ് പുത്തന്‍ വീട് സ്വന്തമാക്കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം താരത്തിന്റെ വിവാഹത്തെക്കുറിച്ചുള്ള വാർത്തകൾ ചർച്ചയാകാൻ തുടങ്ങിയിട്ട് ഏറെ നാളായി. ഇവരുടെ വിവാഹം ഉടനുണ്ടാകുമെന്നാണ് റിപ്പോർട്ട്. സംവിധായകന്‍ വിഘ്‌നേഷ് ശിവനുമായി വര്‍ഷങ്ങളായി പ്രണയത്തിലാണ് നയന്‍സ്. കഴിഞ്ഞ വര്‍ഷം ഇരുവരുടേയും വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. താരം തന്നെയാണ് വിവാഹനിശ്ചയം കഴിഞ്ഞതിനെക്കുറിച്ച് ആരാധകരെ അറിയിച്ചത്. വിവാഹത്തെക്കുറിച്ച് ആരാധകരെ അറിയിക്കുമെന്നും നയന്‍താര വ്യക്തമാക്കിയിട്ടുണ്ട്. എന്തായാലും പ്രതിശ്രുത വരന്‍ വിഘ്‌നേഷ് ശിവനൊപ്പം താരം വൈകാതെ പുതിയ വീട്ടിലേക്ക് മാറും.

മാത്രമല്ല പോയസ് ഗാര്‍ഡനില്‍ മറ്റൊരു വീടു കൂടി വാങ്ങാന്‍ താരം പദ്ധതിയിടുന്നുണ്ടെന്നും അഭ്യൂഹങ്ങളുണ്ട്. ചെന്നൈയിലെ പോഷ് ഏരിയ ആണ് പോയസ് ഗാര്‍ഡര്‍. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിത, സൂപ്പര്‍താരം രജനീകാന്ത് എന്നിവര്‍ക്കും ഇവിടെ വസതികളുണ്ട്. നടന്‍ ധനുഷ് തന്റെ സ്വപ്‌ന ഭവനം നിര്‍മിക്കുന്നതും പോയസ് ഗാര്‍ഡനിലെ രജനീകാന്തിന്റെ വീടിനടുത്തായാണ്.

Related Articles

Latest Articles