Sunday, January 11, 2026

വിഘ്‌നേശിന് സര്‍പ്രൈസ് ബെര്‍ത്ത് ഡേ ഗിഫ്റ്റുമായി നയന്‍സ്

ഭാവി വരന്‍ വിഘ്‌നേശ് ശിവന് നയന്‍താരയുടെ സര്‍പ്രൈസ് ബെര്‍ത്ത് ഡേ സമ്മാനം. ‘ഹാപ്പി ബര്‍ത്ത്‌ഡേ റൗഡി’ എന്നെഴുതിയ കേക്കും പൂക്കളും മറ്റും അലങ്കരിച്ച ബാക്ക്‌ഡ്രോപ്പുമാണ് നയന്‍താര തന്റെ കാമുകന് വേണ്ടി ഒരുക്കിയത്. സിനിമാ സെറ്റിലായിരുന്നു ജന്മദിനാഘോഷം നടന്നത്.കാത്തു വാക്കുള രണ്ടു കാതല്‍ എന്ന വിഘ്‌നേശിന്റെ ചിത്രത്തിന്റെ സെറ്റിലായിരുന്നു ആഘോഷം.

വിജയ് സേതുപതി,നയന്‍താര,സാമന്ത എന്നിവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ‘പിറന്നാളിന് മനോഹരമായ സര്‍പ്രൈസ് നല്‍കിയ എന്റെ തങ്കത്തിന് നന്ദി. എന്റെ ജീവിതത്തിലെ നിന്റെ സാന്നിധ്യം തന്നെയാണ് ഏറ്റവും വലിയ സമ്മാനം’ എന്നാണ് നയന്‍സിനൊപ്പമുള്ള ആഘോഷചിത്രങ്ങള്‍ പങ്കുവെച്ച് കൊണ്ട് വിഘ്‌നേശ് ശിവന്‍ പറഞ്ഞത്.വിഘ്‌നേശിന്റെ 36ാം ജന്മദിനമായിരുന്നു ഇന്ന്.

Related Articles

Latest Articles