Friday, May 24, 2024
spot_img

വിജയ് സേതുപതി ചിത്രത്തിൽ നിന്നും ഒഴിവാക്കി: പരാതിയുമായി സംഗീത സംവിധായകന്‍ ഇളയരാജ

തെന്നിന്ത്യൻ താരം വിജയ് സേതുപതി ചിത്രത്തിനെതിരെ പരാതി നൽകി പ്രമുഖ സംഗീത സംവിധായകന്‍ ഇളയരാജ. ഏറ്റവും പുതിയ ചിത്രത്തിൽനിന്നും തന്നെ അറിയിക്കാതെ ഒഴിവാക്കിയത് ചൂണ്ടിക്കാട്ടിയാണ് ഇളയരാജ തമിഴ്നാട് മ്യൂസിക് യൂണിയനില്‍ പരാതി നല്‍കിയത്.

വിജയ് സേതുപതിയെ നായകനാക്കി എം. മണികണ്ഠന്‍ സംവിധാനം ചെയ്യുന്ന ”കടൈസി” വിവസായി എന്ന ചിത്രത്തിനെതിരെയാണ്​ ഇളയരാജ രംഗത്തെത്തിയിരിക്കുന്നത്​. ചിത്രത്തില്‍ നേരത്തെ സംഗീത സംവിധാനത്തിന് ചുമതലപ്പെടുത്തിയത് ഇളയരാജയെ ആയിരുന്നു. അദ്ദേഹം ചിട്ടപ്പെടുത്തിയ ഈണങ്ങളില്‍ ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ തൃപ്​തരായില്ല. ഇതോടെ സംഗീത സംവിധായകന്‍ സന്തോഷ് നാരായണനെ ഏല്‍പ്പിക്കുകയായിരുന്നു.

തന്റെ അനുവാദമോ അറിവോ കൂടാതെയാണ് അണിയറ പ്രവര്‍ത്തകര്‍ തന്നെ നീക്കം ചെയ്തത് എന്നാണ് ഇളയരാജ പറയുന്നത്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പുറത്ത് വന്ന ചിത്രത്തിന്റെ ട്രെയ്ലറില്‍, ക്രെഡിറ്റില്‍ സന്തോഷ് നാരായണന്റെ പേരാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

Related Articles

Latest Articles