Tuesday, December 30, 2025

ആരാധകർ കാത്തിരുന്ന താരവിവാഹം ഉടൻ; നയന്‍താര – വിഘ്‌നേഷ് കല്യാണം ജൂണ്‍ 9ന് തിരുപ്പതിയില്‍: വിവാഹ വിരുന്ന് മാലി ദ്വീപില്‍

ചെന്നൈ: ഏഴുവർഷം നീണ്ട പ്രണയത്തിനൊടുവിൽ തെന്നിന്ത്യന്‍ താരം നയന്‍താരയും സംവിധായകന്‍ വിഘ്‌നേഷും വിവാഹിതരാകുന്നു. ജൂണ്‍ 9ന് തിരുപ്പതിയില്‍ വെച്ചാണ് വിവഹം. തമിഴ് മാധ്യമങ്ങളാണ് വാർത്ത പുറത്ത് വിട്ടി രിക്കുന്നത് . സുഹൃത്തുക്കള്‍ക്കായി വിവാഹവിരുന്ന് മാലിദ്വീപില്‍ വെച്ചായിരിക്കും നടത്തുകയെന്നാണ് റിപ്പോര്‍ട്ട്. ഏഴ് വര്‍ഷം നീണ്ട പ്രണയബന്ധത്തിനു ശേഷമാണ് ഇരുവരുടെയും വിവാഹം. നാനും റൗഡിതാന്‍ സിനിമയുടെ സെറ്റില്‍വച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്.

37 വയസുകാരിയായ നയന്‍താര 2003ല്‍ സത്യന്‍ അന്തിക്കാട് ചിത്രം മനസ്സിനക്കരെയിലൂടെയാണ് സിനിമയിലെത്തിയത്.പിന്നീട് തിരുവല്ലക്കാരി ഡയാന മറിയം കുര്യനില്‍ നിന്ന് ദക്ഷിണേന്ത്യയിലെ ലേഡി സൂപ്പര്‍ സ്റ്റാറായി മാറുകയായിരുന്നു.2011 ആഗസ്ത് 7ന് ആര്യസമാജത്തിന്‍നിന്നും ഹിന്ദുമതം സ്വീകരിച്ച താരം നയന്‍താര എന്ന പേര് ഔദ്യേഗികമായി സ്വീകരിക്കുകയായിരുന്നു.ശ്രീരാമരാജ്യം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ആന്ധ്രസര്‍ക്കാരിന്റെ നന്തി പുരസ്‌ക്കാരം ലഭിച്ചിട്ടുണ്ട്.

Related Articles

Latest Articles