Wednesday, May 8, 2024
spot_img

കേരളാ സ്റ്റോറിക്ക് ശേഷം ഇടത് ജിഹാദികളുടെ തട്ടകമായിരുന്ന ജെ എൻ യു വിൽ 72 ഹൂറൈനും! ചിത്രം തുറന്നുകാട്ടുന്നത് ഭീകരതയെ വിവാദങ്ങൾ അനാവശ്യമെന്ന് സംവിധായകനും നിർമ്മാതാവും, ചിത്രം ജൂലൈ 07 ന് തീയറ്ററുകളിലേക്ക്

ദില്ലി: ഇസ്ലാമിക തീവ്രവാദത്തെ തുറന്നു കാട്ടുന്ന ചിത്രമായ ’72 ഹൂ‌റൈൻ’ ജെ എൻ യു വിൽ പ്രദർശിപ്പിച്ചു. വിദ്യാർത്ഥികളുടെ കാഴ്ചപ്പാടുകൾ അറിയാനും അതിൽ നിന്ന് പഠിക്കാനും ആഗ്രഹിക്കുന്നതിനാലാണ് ജെഎൻയുവിൽ പ്രത്യേക സ്ക്രീനിംഗ് സംഘടിപ്പിക്കുന്നതെന്ന് ചിത്രത്തിന്റെ സംവിധായകൻ സഞ്ജയ്‌ പുരൻ സിംഗ് ചൗഹാൻ പറഞ്ഞു. ചിത്രത്തിനെതിരായ അഭിപ്രായപ്രകടനങ്ങളെ അദ്ദേഹം തള്ളിക്കളഞ്ഞു. ജനങ്ങൾ ചിത്രം കണ്ടശേഷം പ്രമേയത്തെ വിലയിരുത്തണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. രണ്ട് തവണ ദേശീയ അവാർഡ് ജേതാവായ സംവിധായകൻ സഞ്ജയ് പുരൺ സിംഗ് ചൗഹാൻ.

സിനിമ പ്രേക്ഷകർക്ക് മികച്ച അനുഭവമായിരിക്കും നൽകുകയെന്നും ചിത്രത്തിന്റെ പ്രമേയം നമ്മുടെ സമൂഹം നേരിടുന്ന ഭീകരതയെന്ന ഭീഷണിയെക്കുറിച്ചാണെന്നും നിർമ്മാതാക്കളിൽ ഒരാളായ അശോക് പണ്ഡിറ്റും പ്രതികരിച്ചു. തീവ്രവാദത്തെ പിന്തുണയ്ക്കുന്ന, മനുഷ്യരാശിയിൽ തീവ്രവാദത്തിന്റെ വിത്ത് പാകുന്ന, നിരപരാധികളെ ലക്ഷ്യം വയ്ക്കുന്ന ശക്തികളെ തുറന്നുകാണിക്കുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിവാദ ചിത്രം ’72 ഹൂറൈൻ’ ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ പ്രദർശിപ്പിച്ചു. ഈ അനുഭവം വളരെ മികച്ചതായിരുന്നുവെന്നും ഈ ഒരു വിഷയം വളരെ അടുത്ത് നിൽക്കുന്ന ഒന്നായിരുന്നുവെന്നും അതിനാൽ സിനിമയിൽ വിശ്വാസ്യത ഉണ്ടായിരുന്നുവെന്നും ’72 ഹൂറൈൻ’ സംവിധായകൻ അശോക് പണ്ഡിറ്റ് പറഞ്ഞു. “ഇതിന് ഇസ്ലാമും ഖുറാനുമായി യാതൊരു ബന്ധവുമില്ല. ഞങ്ങൾ തീവ്രവാദികളെക്കുറിച്ചാണ് സംസാരിക്കുന്നത്,” അദ്ദേഹം പറഞ്ഞു. ആളുകൾ ഇതിനെ വിമർശിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു, പക്ഷേ അവർ അതിനെ യുക്തിസഹമായി വിമർശിക്കണം, ഇതൊരു ക്യാമ്പയിൻ സിനിമയാണെന്ന് മാത്രം പറയരുതെന്ന് വിമർശനങ്ങളെ കുറിച്ച് ചോദിച്ചപ്പോൾ പണ്ഡിറ്റ് പറഞ്ഞു.

നേരത്തെ ചിത്രത്തിന്റെ ട്രെയിലറിന് സെൻസർ ബോർഡ് സർട്ടിഫിക്കേഷൻ നിരസിച്ചിരുന്നു . ഭീകരതയുടെ ഇരുണ്ട ലോകത്ത് എന്താണ് സംഭവിക്കുന്നത് എന്നതിന്റെയും ആളുകളെ മനസ്സുമാറ്റി തീവ്രവാദത്തിലേക്ക് എത്തിക്കുന്നതിന്റെയും നാടകീയമായ ഉൾക്കാഴ്ചയാണ് ട്രെയിലറിൽ പറയുന്നത്. സഞ്ജയ് പുരൺ സിംഗ് ചൗഹാൻ സംവിധാനം ചെയ്ത ചിത്രം ജൂലൈ 7 ന് റിലീസ് ചെയ്യും. ഗുലാബ് സിംഗ് തൻവർ, കിരൺ ദാഗർ, അനിരുദ്ധ് തൻവാർ, അശോക് പണ്ഡിറ്റ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്.

Related Articles

Latest Articles