Sunday, May 19, 2024
spot_img

താള ബോധം അസാധ്യം: ഉമയാൾപുരത്തിനൊപ്പം ​ഗഞ്ചിറ വായിക്കുന്ന നെടുമുടിയുടെ അപൂർവ്വ വീഡിയോ

കൊച്ചി: ഇന്ത്യൻ സിനിമയിലെ ഏറ്റവും പ്രതിഭാധനരായ അഭിനേതാക്കളിൽ ഒരാളെയാണ് നെടുമുടി വേണുവിൻ്റെ വിയോഗത്തോടെ ചലച്ചിത്ര ലോകത്തിന് നഷ്ടമാകുന്നത്. അഭിനയത്തിൽ മാത്രമല്ല പാട്ടിലും മൃദം​ഗത്തിലും കഥകളിയിലുമൊക്കെ തന്റെ പ്രതിഭയെ പടർത്തിയ അതുല്ല്യ കലാകാരനാണ് നെടുമുടി(Nedumudi Venu). അദ്ദേഹത്തിന്റെ വിയോഗ(Nedumudi Venu Death) വാർത്തയറിഞ്ഞതോടെ നിരവധിപേരാണ് നടനൊപ്പമുള്ള ഓർമ്മകൾ പങ്കുവെക്കുന്നത്. ഇപ്പോഴിതാ അത്തരമൊരു അപൂർവ വീഡിയോ പങ്കിട്ടിരിക്കുകയാണ് സംവിധായകൻ രാജീവ് മേനോൻ.

ശാസ്ത്രീയ സംഗീത കച്ചേരികളിൽ പിന്നണിയിൽ ഉപയോഗിച്ച് വരുന്ന തുകൽ വാദ്യമായ ഗഞ്ചിറ വായിക്കുന്ന നെടുമുടി വേണുവിന്റെ വീഡിയോയാണ് രാജീവ് മേനോൻ പങ്കുവച്ചത്. സുപ്രസിദ്ധ മൃദംഗ വിദ്വാൻ ഉമയാൾപുരം കെ ശിവരാമനാണ് നെടുമുടിക്കൊപ്പം ഗഞ്ചിറ വായിക്കുന്നത്. മാത്രമല്ല രാജീവ് മേനോൻ സംവിധാനം ചെയ്ത സർവം താളമയം എന്ന ചിത്രത്തിൽ നെടുമുടി അഭിനയിച്ചിരുന്നു. ജിവി പ്രകാശ്, അപർണ ബാലമുരളി തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Related Articles

Latest Articles