Wednesday, May 1, 2024
spot_img

മലയാള സിനിമയിലെ അതുല്യ നടൻ നെടുമുടി വേണു വിടപറഞ്ഞിട്ട് ഇന്ന് ഒരു വർഷം ; നഷ്ടമായത് മലയാള സിനിമയിലെ അഭിനയ കുലപതിയെ

ചലച്ചിത്ര രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച മഹാനടൻ നെടുമുടി വേണു ലോകത്തിന്ന് വിട പറഞ്ഞിട്ട് ഇന്ന് ഒരു വർഷം.

കഴിഞ്ഞ വർഷം ഇതേ ദിവസം നമ്മളെ തേടി വന്ന ദുഃഖ വാർത്തയായിരുന്നു നെടുമുടി വേണുവിന്റെ മരണം.ഉദര രോഗത്തെ തുടര്‍ന്ന് ആശുപത്രിയിലായിരുന്നു അദ്ദേഹം. കരള്‍ രോഗവും അദ്ദേഹത്തെ അലട്ടിയിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

അഭിനയമികവു കൊണ്ട് മലയാളികളെ ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും, വിസ്മയിപ്പിക്കുകയും, ആനന്ദിപ്പിക്കുകയും ചെയ്ത പ്രിയപ്പെട്ട നടനായിരുന്നു നെടുമുടി വേണു. എഴുപത്തി മൂന്നാം വയസ്സിലാണ് അദ്ദേഹം ഓര്‍മയിലേയ്ക്കു മറയുന്നത്.

അരവിന്ദന്റെ ‘തമ്പ് ‘ എന്ന സിനിമയിലൂടെ അഭിനയ രംഗത്ത് കടന്ന് വന്ന് ഇതിഹാസ നടൻ ആയി മാറിയ നടനാണ് നെടുമുടി വേണു.

ആലപ്പുഴ ജില്ലയിലെ നെടുമുടിയില്‍ പി കെ കേശവന്‍പിള്ളയുടെയും കുഞ്ഞിക്കുട്ടിയമ്മയുടെയും മകനായി 1948 മെയ് 22നാണ് നെടുമുടി വേണു ജനിച്ചത്. നാടകരംഗത്ത് സജീവമായിരിക്കെയാണ് നെടുമുടി സിനിമയിലെത്തുന്നത്.

അഞ്ഞൂറോളം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. തേനും വയമ്പും, പാളങ്ങള്‍, കള്ളന്‍ പവിത്രന്‍, ആലോലം, അപ്പുണ്ണി, ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം എന്നിങ്ങനെ വ്യത്യസ്ത സിനിമകളില്‍ ശക്തമായ കഥാപാത്രങ്ങളെ അദ്ദേഹം അവതരിപ്പിച്ചു.

Related Articles

Latest Articles