Wednesday, May 15, 2024
spot_img

രാഞ്ജി ശിവകാമിയുടെ കഥയുമായി നെറ്റ്ഫ്ളിക്സ്: 200 കോടി ബജറ്റിൽ ബാഹുബലി: ബിഫോർ ദി ബിഗിനിംഗ് ഒരുങ്ങുന്നു

ഇന്ത്യൻ സിനിമ ചരിത്രത്തിലെ ബ്രഹ്മാണ്ഡ ചിത്രമായിരുന്നു ആർ എസ് രാജമൗലി സംവിധാനം ചെയ്‌ത ബാഹുബലി. ലോക സിനിമയിൽ ഈ ചിത്രം ഉണ്ടാക്കിയ ഓളം ചെറുതല്ല. രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങിയ ചിത്രം ഇന്ത്യൻ സിനിമയിലെ പല റെക്കോർഡുകളും തിരുത്തിയെഴുതി. ബാഹുബലിയും, ദേവസേനയും, ബല്ലാലദേവനും മാത്രമല്ല ശിവകാമി ദേവിയും പ്രേക്ഷകരുടെ മനം കവർന്നു. ഇപ്പോൾ ബാഹുബലിക്ക് മുൻപുള്ള കാലം സ്‌ക്രീനില്‍ ഒരുങ്ങുകയാണ്. ശിവകാമിയുടെ ജീവിതമാണ് വെബ്ബ് സീരിസായി എത്തുന്നത്.

നെറ്റ്ഫ്ളികിസിലൂടെ ബി​ഗ് ബജറ്റ് സീരീസായാണ് ശിവകാമിയുടെ കഥ വരുന്നത്. ശിവഗാമിയുടെ കുട്ടിക്കാലവും യൗവനവും അവതരിപ്പിക്കുന്ന സീരീസിൽ മലയാളിക്ക് ഏറെ പരിചിതയായ പഞ്ചാബി താരം വാമിഖ ഗബ്ബി ആണ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 200 കോടി രൂപ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. ആനന്ദ് നീലകണ്ഠന്റെ “ദി റൈസ് ഓഫ് ശിവകാമിയുടെ” പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് സീരീസ് എന്നാണ് റിപ്പോർട്ട്. രാജമൗലിയും പ്രസാദ് ദേവനിനിയും നെറ്റ്ഫ്ലിസ്ക്സിനൊപ്പം നിർമ്മാണത്തിൽ പങ്കാളികളാകുന്നുണ്ട്. ഒരു മണിക്കൂര്‍ വീതമുള്ള ഒമ്പത് ഭാഗമായാണ് ഒരു സീസണ്‍. രാഹുൽ ബോസ്, അതുൽ കുൽക്കർണി എന്നിവരും പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നു. ദേവകട്ടയും പ്രവീൺ സറ്ററും ചേർന്നാണ് സിനിമ സംവിധാനം ചെയ്യുന്നത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles