മുംബൈ: കോവിഡ് ബ്ലാക്ക് ഫംഗസിന് പുറമെ കൊറോണ രോഗികളില് മറ്റൊരു ഗുരുതര രോഗവും. അസ്ഥികോശങ്ങള് നശിക്കുന്ന ഗുരുതര രോഗമാണ് ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുന്നത്. കൊറോണ ബാധിച്ച ശേഷം അവാസ്കുലര് നെക്രോസിസ് (എ.വി.എന്) അല്ലെങ്കില് അസ്ഥികോശ മരണം സ്ഥിരീകരിച്ച മൂന്ന് കേസുകളാണ് ഇപ്പോൾ മുംബൈയില് റിപ്പോര്ട്ട് ചെയ്തിരിക്കുന്നത്.

കൊറോണ ഭേദമായി രണ്ട് മാസത്തിന് ശേഷം എത്തിയ 40 വയസ്സിന് താഴെയുള്ള മൂന്ന് പേര്ക്കാണ് ചികിത്സ നല്കിയതെന്ന് ആശുപത്രി ഡയറക്ടര് ഡോ.സഞ്ജയ് അദര്വാല പറഞ്ഞു. കാല്തുടയുടെ അസ്ഥിയിലാണ് ഇവര്ക്ക് വേദനയുണ്ടായത്.

ബ്ലാക്ക് ഫംഗസ്, വൈറ്റ് ഫംഗസ്, യെല്ലോ ഫംഗസ്, ഗ്രീന് ഫംഗസ് എന്നിവയ്ക്ക് പുറമെ കൊറോണയ്ക്ക് ശേഷമുണ്ടാകുന്ന ഈ ‘അസ്ഥി മരണം’ ആരോഗ്യ വിദഗ്ദ്ധരില് ആശങ്ക സൃഷ്ടിക്കുന്നുണ്ട് . അടുത്ത മാസങ്ങളില് ഇത്തരത്തില് കൂടുതല് അസ്ഥികോശ മരണങ്ങള് ഉണ്ടാകുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തല്. സന്ധിവേദനയാണ് അസ്ഥികോശ മരണത്തിന്റെ പ്രധാനലക്ഷണം.

ബ്ലാക്ക് ഫംഗസ് പോലെ തന്നെ സ്റ്റിറോയിഡ് കൂടുതലായി ഉപയോഗിക്കുന്നവര്ക്കിടയില് രോഗം വരാന് സാധ്യത കൂടുതലാണ്.കൊറോണ രോഗികളില് ജീവന് രക്ഷിക്കുന്ന കോര്ട്ടികോസ്റ്റിറോയിഡുകള് വലിയ തോതില് ഉപയോഗിക്കുന്നത് എവിഎന് കേസുകള് കൂടാന് കാരണമാകുന്നു. അസ്ഥികളിലേക്ക് താത്കാലികമായോ പൂര്ണമായോ രക്തയോട്ടം നിലയ്ക്കുന്നതാണ് ഈ അവസ്ഥ. അസ്ഥികോശങ്ങള് നശിക്കുന്നതോടെ അസ്ഥികളുടെ പ്രവര്ത്തനവും നിലച്ചേക്കാം. കൂടാതെ സന്ധികളേയും ഇത് ബാധിക്കാം.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

