Monday, September 28, 2026

ആ വാർത്ത തെറ്റാണ്, എനിക്ക് കാഴ്ചയൊന്നും കിട്ടിയിട്ടില്ല: വൈക്കം വിജയലക്ഷ്മി, വിഡിയോ

മലയാളികളുടെ പ്രിയ ഗായികയാണ് വൈക്കം വിജയലക്ഷ്‌മി. നേരത്തെ സമൂഹ മാധ്യമങ്ങളിൽ കാഴ്ച ലഭിച്ചെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. ഇപ്പോഴിതാ വാർത്തകൾ നിഷേധിച്ച് എത്തിയിരിക്കുകയാണ് ഗായിക വൈക്കം വിജയലക്ഷ്മി.

തെറ്റിദ്ധാരണയുടെ പേരിൽ പ്രചരിക്കുന്ന വാർത്ത ആരും വിശ്വസിക്കരുതെന്ന് വിജയലക്ഷ്മി പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവച്ച വിഡിയോയിലാണ് ഇക്കാര്യങ്ങൾ വിവരിച്ചത്.

”ദിവസങ്ങളായി യുട്യൂബിൽ വന്ന ഒരു വാർത്ത കണ്ട് ധാരാളം ആളുകൾ വിളിക്കുന്നുണ്ട്. എന്നാൽ ആ വാർത്ത ശരിയല്ല. എനിക്ക് കണ്ണിന് കാഴ്ചയൊന്നും കിട്ടിയിട്ടില്ല. അമേരിക്കയിൽ ചികിത്സ നടന്നുകൊണ്ടിരിക്കുകയാണ് ഇപ്പോൾ. മരുന്ന് കഴിക്കുന്നതിന്റെ പുരോഗതിയുണ്ട്. കൂടുതൽ വെളിച്ചം കണ്ടു തുടങ്ങിയെന്നല്ലാതെ കാഴ്ച കിട്ടിയിട്ടില്ല. അടുത്ത വർഷം അമേരിക്കയിൽ പോയി ബാക്കി ചികിത്സകൾ കൂടി നടത്തിയ ശേഷമേ കാഴ്ച ലഭിക്കൂ.”

ഇപ്പോൾ വരുന്ന വാർത്തകൾ തെറ്റിദ്ധാരണയുടെ പുറത്തായിരിക്കുമെന്നും എല്ലാം ശരിയായതിന് ശേഷം കാര്യങ്ങൾ അറിയിക്കാമെന്നും വിജയലക്ഷ്മി വിഡിയോയിൽ പറ‍ഞ്ഞു. അടുത്തിടെ ചില മാധ്യമങ്ങൾ വിജയലക്ഷ്മിക്കു കാഴ്ച കിട്ടിയെന്ന തരത്തിൽ വാർത്ത നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് സത്യാവസ്ഥ വെളിപ്പെടുത്തി വിജയലക്ഷ്മി തന്നെ രം​ഗത്തെത്തിയിരിക്കുന്നത്.”

Related Articles

Latest Articles