Thursday, May 9, 2024
spot_img

വിജ്ഞാനത്തിന്റെയും ജ്ഞാനത്തിന്റെയും കലവറയായ ശ്രീപത്മനാഭന്റെ പുണ്യഭൂമിയിൽ വീണ്ടും അറിവിന്റെ മഹോത്സവവവുമായി നേതി നേതി ഫൗണ്ടേഷൻ; “അയോദ്ധ്യ – ഭാരതത്തിന്റെ പുനരുജ്ജീവനം” എന്ന വിഷയത്തിലെ സെമിനാർ വരുന്ന 16 ന് ; സെമിനാർ തത്സമയം പ്രേക്ഷകരിലെത്തിക്കാൻ കൈകോർത്ത് തത്വമയിയും

ദേശീയ താൽപ്പര്യമുള്ള വിഷയങ്ങളുടെ വെളിപ്പെടുത്താത്ത വശങ്ങൾക്കൂടി ചർച്ചചെയ്യുക, മുന്നോട്ടുള്ള പാത പ്രകാശിപ്പിക്കുക, സത്യാന്വേഷണത്തിൽ കൂട്ടായ ജ്ഞാനം വർധിപ്പിക്കുക എന്നീ ലക്ഷ്യങ്ങൾ മുന്നോട്ട് വച്ച് നേതി നേതി ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന നമുക്ക് സംസാരിക്കാം (Lets Talk) എന്ന സെമിനാർ പരമ്പരയുടെ ഭാഗമായി ഭാരതത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തെക്കുറിച്ചും സമകാലിക കാലത്ത് അതിന്റെ അത്ഭുതപരമായ പുനരുജ്ജീവനത്തെക്കുറിച്ചുമുള്ള ഉൾക്കാഴ്ച പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെ “അയോദ്ധ്യ – ഭാരതത്തിന്റെ പുനരുജ്ജീവനം” എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കുന്നു. വരുന്ന 16 ന് ( 16 ജനുവരി 2024) വൈകുന്നേരം 4 മണിക്ക് തിരുവനന്തപുരം ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി, ജവഹർ നഗറിലെ ചേംബർ ഹാളിലാണ് സെമിനാർ നടക്കുക.. പരസ്പരം പഠിക്കുന്നതിനും അറിവ് പങ്കുവയ്ക്കുന്നതിനുമുള്ള ഒരു വേദിയാണിത്.

“അയോദ്ധ്യ: തർക്കമന്ദിരത്തിനു പിന്നിലെ ചരിത്ര വസ്തുതകൾ” എന്ന വിഷയത്തിൽ
പത്മശ്രീ അവാർഡ് ജേതാവ്, ഉത്ഖനന സംഘത്തിലെ അംഗവും,ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ ഡെപ്യൂട്ടി ഡയറക്ടർ കെ.കെ.മുഹമ്മദ് സംസാരിക്കും

“സാംസ്കാരിക മാനബിന്ദുക്കൾക്കും ക്ഷേത്രങ്ങൾക്കും നേരെ നടന്നിട്ടുള്ള ആക്രമണങ്ങളുടെ അനന്തരഫലങ്ങൾ” എന്ന വിഷയത്തിൽ പത്മശ്രീ അവാർഡ് ജേതാവ്, ഇന്ത്യൻ കൗൺസിൽ ഹിസ്റ്റോറിക്കൽ റിസർച്ച് അംഗവും കോട്ടയം സെന്റ് ബസേലിയോസ് കോളേജിലെ മുൻ അദ്ധ്യാപകനുമായ ഡോ.സി.ഐ.ഐസക്ക് സംസാരിക്കും.

“ഭാരതീയ സ്വത്വത്തിന്റെ ഉയർത്തെഴുന്നേൽപ്പും തിരിച്ചുവരവും”എന്ന വിഷയത്തിൽ ജന്മഭൂമി മാനേജിംഗ് ഡയറക്ടറും സാമൂഹ്യപ്രവർത്തകനും ചിന്തകനുമായ എം.രാധാകൃഷ്ണൻ സംസാരിക്കും

വിജ്ഞാനത്തിന്റെയും ജ്ഞാനത്തിന്റെയും കലവറയായ ശ്രീപത്മനാഭന്റെ പുണ്യഭൂമിയിൽ നടക്കുന്ന ഈ അറിവിന്റെ മഹോത്സവം പ്രേക്ഷകരിലെത്തിക്കാൻ തത്വമയിയും നേതി നേതി ഫൗണ്ടേഷനൊപ്പം കൈകോർക്കും. സെമിനാർ തത്സമയം വീക്ഷിക്കുന്നതിന് https://bit.ly/3ZsU9qm എന്ന ലിങ്കിൽ പ്രവേശിക്കാവുന്നതാണ്

വിശദ വിവരങ്ങൾക്കായി 9778084080 എന്ന മൊബൈൽ നമ്പറിലോ https://wa-bulk-sender.watool.online/ എന്ന വെബ് വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്

Related Articles

Latest Articles