Monday, May 20, 2024
spot_img

ഇസ്രായേൽ – ഹമാസ് സംഘർഷത്തിന്റെ ചുരുളുകളഴിക്കാൻ സെമിനാറുമായി നേതി നേതി ഫൗണ്ടേഷൻ ; പ്രഗത്ഭർ നയിക്കുന്ന സെമിനാർ നാളെ വൈകിട്ട് തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ ; തത്സമയ കാഴ്ചയൊരുക്കി തത്വമയിയും

തിരുവനന്തപുരം : ഇസ്രായേൽ – ഹമാസ് യുദ്ധം ഇരുപത്തിനാലാം ദിനത്തിലേക്ക് കടക്കുകയാണ്. യുദ്ധം കൂടുതൽ രൂക്ഷമാകുന്ന സാഹചര്യത്തിൽ ഗാസ മുനമ്പിൽ താമസിക്കുന്ന പാലസ്തീൻ ജനത അടിയന്തരമായി സ്ഥലത്ത് നിന്ന് ഒഴിഞ്ഞു പോകണമെന്നും ഇസ്രായേൽ സൈന്യം ആവശ്യപ്പെട്ടിരിക്കുകയാണ്. ഇപ്പോഴിതാ, ഇസ്രായേൽ – ഹമാസ് സംഘർഷത്തിന്റെ ചുരുളുകളഴിക്കാൻ സെമിനാർ സംഘടിപ്പിക്കുകയാണ് നേതി നേതി ഫൗണ്ടേഷൻ. ദേശീയ താല്പര്യമുള്ള വിഷയങ്ങളുടെ വെളിപ്പെടുത്താത്ത വശങ്ങൾ കൂടി ചർച്ച ചെയ്യുക, മുന്നോട്ടുള്ള പാത പ്രകാശിപ്പിക്കുക, സത്യാന്വേഷണത്തിന്റെ കൂട്ടായ ജ്ഞാനം വർധിപ്പിക്കുക എന്ന ലക്ഷ്യങ്ങൾ മുന്നോട്ട് വച്ചു പ്രവർത്തിക്കുന്ന സംഘടനയാണ് നേതി നേതി ഫൗണ്ടേഷൻ.

unraveling the israel – hamas conflict : a multifaceted perespective എന്ന വിഷയത്തിലാണ് നേതി നേതി ഫൗണ്ടേഷൻ നാളെ വൈകിട്ട് 4.30 ന് തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ സെമിനാർ സംഘടിപ്പിക്കുന്നത്. റിട്ട. എസ്. ഗോപിനാഥ് ഐ.പി.എസ് സ്വാഗതം അറിയിക്കും. മുതിർന്ന മാദ്ധ്യമ പ്രവർത്തകനായ ജി.കെ സുരേഷ് ബാബുവാണ് സെമിനാറിന്റെ മോഡറേറ്റർ.

തീവ്രവാദവും ദേശീയ സുരക്ഷയും എന്ന വിഷയത്തിൽ എസ്. ഡിന്നി സെമിനാർ നയിക്കും. ഇസ്രായേൽ – ഹമാസ് സംഘർഷവുമായി ബന്ധപ്പെട്ട് സാമ്പത്തിക പ്രത്യാഘാതങ്ങളും സാമ്പത്തിക സ്ഥിതിവിവരക്കണക്കുകളും എന്ന വിഷയത്തിൽ ചാറ്റേർഡ് അക്കൗണ്ടന്റ് രഞ്ജിത്ത് കാർത്തികേയൻ സെമിനാർ നയിക്കുന്നതായിരിക്കും. കൂടാതെ, യുദ്ധം മൂലം ഉണ്ടാകുന്ന ആഗോള പ്രത്യാഘാതങ്ങളും അന്താരാഷ്ട്ര ബന്ധങ്ങളും എന്ന വിഷയത്തിൽ ഡോ. ഫക്രുദീൻ അലി സെമിനാർ നയിക്കും.

സെമിനാറിന്റെ മുഴുനീള തത്സമയ കാഴ്ച ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് തത്വമയി നെറ്റ്‌വർക്ക് തത്സമയം എത്തിക്കുന്നു. തത്സമയ കാഴ്ച്ചകൾക്കായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
http://bit.ly/40h4Ifn

Related Articles

Latest Articles