Tuesday, April 30, 2024
spot_img

ഡോ. മാത്യൂസ് മാർ സിവോറിയോസ് ഓർത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷൻ; സ്ഥാനാരോഹണം നാളെ

പത്തനംതിട്ട: ഓര്‍ത്തഡോക്‌സ് സഭയുടെ പുതിയ പരമാധ്യക്ഷനായി മാത്യൂസ് മാര്‍ സിവേറിയോസിനെ ഔദ്യോഗികമായി തെരഞ്ഞെടുത്തു. സഭയുടെ 22-ാം മെത്രാപ്പൊലീത്തയും ഒമ്പതാം കാതോലിക്കയുമാണ് സിവോറിയോസ്. വരണാധികാരി ഫാ. അലക്‌സാണ്ടർ കുര്യൻ നിർദ്ദേശിച്ച പേര് മലങ്കര അസോസിയേഷൻ അംഗീകരിച്ചു.

മലങ്കര സഭ ഒന്നാണെന്നും ഒരു കുടുംബമാണെന്നും പുതിയ പരമാധ്യക്ഷൻ പ്രതികരിച്ചു. സഹോദരങ്ങൾ തമ്മിലുള്ള ഭിന്നതകൾ പരിഹരിക്കപ്പെടണം. വിഭാഗീയത നാം ആഗ്രഹിക്കുന്നില്ലെന്നും മാത്യൂസ് മാർ സെവേറിയോസ് പ്രതികരിച്ചു. സ്ഥാനാരോഹണം നാളെ രാവിലെ പരുമല സെമിനാരിയിൽ നടക്കും. 1949 ഫെബ്രുവരി രണ്ടിന് കോട്ടയം വാഴൂര്‍ മറ്റത്തിൽ കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. 1978ലാണ് വൈദികനാവുന്നത്. 1973-ൽ മെത്രാപ്പൊലീത്തയായി. തുടര്‍ന്ന് സുനഹദോസ് മുൻ സെക്രട്ടറിയായും മലങ്കര ഓര്‍ത്തഡോക്സ് വൈദിക സംഘം പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു.

Related Articles

Latest Articles