Sunday, October 18, 2026

ഫെബ്രുവരിയോടെ കേസുകള്‍ കുറഞ്ഞേക്കും; എല്ലാവര്‍ക്കു ക്വാറന്റൈൻ ആവശ്യമില്ല, ആരോഗ്യമന്ത്രി വീണ ജോർജ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഫെബ്രുവരിയോടെ കോവിഡ് വ്യാപനം കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഇന്നും പുതിയ കേസുകള്‍ അരലക്ഷത്തിന് മുകളിലാണ്. രോഗബാധിതരുടെ എണ്ണം കൂടുതലുണ്ടെങ്കിലും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കൂടുന്നില്ലെന്നും മന്ത്രി അറിയിച്ചു.

“നിലവില്‍ 3.6 ശതമാനം പേരെ മാത്രമാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ഇവരില്‍ 40 ശതമാനം ആളുകള്‍ക്കാണ് ഐസിയുവും കിടക്കകളും ആവശ്യമായിട്ടുള്ളത്. സ്വകാര്യ ആശുപത്രികളില്‍ പ്രവേശിക്കുന്ന കോവിഡ് രോഗികളുടെ എണ്ണവും കുറവാണ്,” ആരോഗ്യമന്ത്രി പറഞ്ഞു.

“മൂന്നാം തരംഗത്തില്‍ പ്രതിരോധ തന്ത്രം വൃത്യസ്തമാണ്. ചികിത്സയ്ക്കായി ടെലി കണ്‍സള്‍ട്ടേഷന്‍ പരമാവധി ഉപയോഗിക്കണം. രോഗിയുമായി സമ്പർക്കത്തിലേര്‍പ്പെട്ട എല്ലാവരും ക്വാറന്റൈനില്‍ പോകേണ്ടതില്ല. രോഗിയെ പരിചരിക്കുന്നയാള്‍ മാത്രം ക്വാറന്റൈനില്‍ പ്രവേശിച്ചാല്‍ മതി എന്നും മന്ത്രി കൂട്ടിച്ചേർത്തു.

Related Articles

Latest Articles