പാറ്റ്ന : നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ സ്ലീപ്പർ സെൽ അംഗങ്ങളായ രണ്ടു പേരെ എൻഐഎ സംഘം ചമ്പാരനിൽ നിന്ന് അറസ്റ്റ് ചെയ്തു. ഷഹീദ് റാസ, ഫൈസൽ അലി എന്നിവരാണു പിടിയിലായത്. ഇവരിൽ നിന്ന് ഒരു നാടൻ കൈത്തോക്കും പിടികൂടി. നേരത്തെ പിടിയിലായിരുന്ന പോപ്പുലർ ഫ്രണ്ട് ആയുധ പരിശീലകൻ യാക്കൂബ് ഖാനുമായി ഇവർക്ക് ബന്ധമുണ്ടായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം
യാക്കൂബ് ഖാനെ ചോദ്യം ചെയ്തപ്പോഴാണ് ഇവരെ കുറിച്ച് വിവരം ലഭിച്ചത്. തുടർന്ന് എൻഐഎയും ബിഹാർ പോലീസും സംയുക്തമായി നടത്തിയ റെയ്ഡിലാണ് ഇവർ പിടിയിലായത്. ഈസ്റ്റ് ചമ്പാരനിലെ ചക്കിയ സ്വദേശികളാണ് ഇവർ .

