ബെംഗളൂരു: കൊല്ലപ്പെട്ട യുവമോര്‍ച്ച നേതാവ് പ്രവീൺ നെട്ടാരു വധക്കേസിലെ പ്രതികളുടെ വീടുകളില്‍ എൻ ഐ എ റെയ്‌ഡ്. കുടക് സ്വദേശികള്‍ ആയ അബ്ദുള്‍ നാസിര്‍, അബ്ദുള്‍ റഹ്മാന്‍ എന്നിവരുടെയും, ദക്ഷിണ കന്നഡ സ്വദേശി നൗഷാദിന്റെയും വീടുകളിലായിരുന്നു റെയ്ഡ്. നിലവില്‍ മൂന്ന് പേരും ഒളിവിലാണ്. പ്രതികളുടെ വീടുകളില്‍ നിന്ന് ഇലക്ട്രോണിക് ഉപകരണങ്ങളും ചില സുപ്രധാന രേഖകളും പിടിച്ചെടുത്തെന്ന് എന്‍ഐഎ വ്യക്തമാക്കി.
2022 ജൂലൈ 26-നാണ് ദക്ഷിണ കര്‍ണാടകയിലെ സുള്ള്യയില്‍ യുവമോര്‍ച്ച നേതാവായ പ്രവീണ്‍ നെട്ടാരുവിനെ നാലംഗസംഘം പട്ടാപ്പകല്‍ വെട്ടിക്കൊലപ്പെടുത്തിയത്. ദേശീയതലത്തില്‍ തന്നെ വലിയ കോളിളക്കമുണ്ടാക്കിയ ഈ കേസില്‍ അഞ്ചരമാസത്തെ അന്വേഷണത്തിന് ശേഷം എന്‍ ഐ എ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

