Saturday, May 18, 2024
spot_img

മാലിദ്വീപിൽ വൻ തീപ്പിടിത്തം ;10 പേർ മരിച്ചതായി റിപ്പോർട്ട്,മരിച്ചവരിൽ 9 പേരും ഇന്ത്യക്കാർ

മാലിദ്വീപ് :മാലെയിലുണ്ടായ തീപിടുത്തത്തിൽ ഒൻപത് ഇന്ത്യക്കാർക്ക് ദാരുണാന്ത്യം.ഒമ്പത് ഇന്ത്യക്കാർ മരണപ്പെട്ടതായി റിപ്പോർട്ട് ലഭിച്ചു. മാലിദ്വീപ് കെട്ടിടത്തിലുണ്ടായ തീപിടുത്തത്തിൽ പത്ത് പേര് മരിച്ചതായാണ് അധികൃതർ അറിയിച്ചത്.സുരക്ഷാസേനയുടെ പ്രവർത്തങ്ങൾ പുരോഗമിക്കുകയാണിപ്പോൾ.

തീപ്പിടിത്തം ഉണ്ടായ കെട്ടിടത്തിൽ നിന്നും ആളുകളെ മാറ്റുന്നതിനുള്ള ഒഴിപ്പിക്കൽ കേന്ദ്രം സജ്ജമാക്കിയിട്ടുണ്ടെന്നും ദുരിതാശ്വാസ സഹായവും പിന്തുണയും നൽകുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തിവരികയാണെന്നും ദുരന്ത നിവാരണ ഏജൻസി അറിയിച്ചു.

Related Articles

Latest Articles