Thursday, May 16, 2024
spot_img

മാവേലിക്കരയിൽ ഒൻപത് മാസം ഗർഭിണിയായ യുവതി കിണറ്റിൽ മരിച്ച നിലയിൽ; മാനസിക വിഭ്രാന്തിക്ക് ചികിത്സ തേടിയതായി സൂചന;അന്വേഷണം ആരംഭിച്ച് പോലീസ്

ആലപ്പുഴ: മാവേലിക്കരയിൽ ഒൻപത് മാസം ഗർഭിണിയായ യുവതി കിണറ്റിൽ മരിച്ച നിലയിൽ.തഴക്കര വെട്ടിയാർ സ്വദേശിനി സ്വപ്‌ന(40)യാണ് മരിച്ചത്.സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.

ഞായറാഴ്ച രാവിലെയാണ് വീട്ടുവളപ്പിലെ കിണറ്റിനുള്ളിൽ സ്വപ്‌നയുടെ മൃതദേഹം കണ്ടെത്തിയത്. യുവതി നേരത്തെ മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചിരുന്നതായും ആശുപത്രിയിൽ ചികിത്സ തേടിയതായും സൂചനയുണ്ട്.മരണസമയത്ത് സ്വപ്‌നയുടെ മകളും വല്യമ്മയും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. രാജസ്ഥാനിൽ സൈനിക ജോലി ചെയ്യുന്ന സുമേഷാണ് ഭർത്താവ്. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.

Related Articles

Latest Articles