Monday, May 6, 2024
spot_img

നിർഭയയ്ക്ക് നീതി വൈകില്ല; തിഹാർ ജയിലിലേക്ക് യു.പി.യിൽനിന്ന്‌ ആരാച്ചാരെത്തും

ലഖ്നൗ: നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കാൻ ദില്ലിയിലെ തിഹാർ ജയിലിലേക്ക് യു.പി.യിൽനിന്ന്‌ രണ്ട് ആരാച്ചാർമാരെത്തും. തിഹാർ ജയിലധികൃതരുടെ അഭ്യർഥനപ്രകാരമാണ് ഇവരെ താത്‌കാലികമായി വിട്ടുകൊടുക്കുന്നത്. ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ജയിൽസമുച്ചയമായ തിഹാറിന്‌ നിലവിൽ സ്വന്തമായി ആരാച്ചാരില്ല. ലഖ്നൗ ജയിലിലും മീററ്റിലുമായി രണ്ടുപേർ യു.പി.യിലുണ്ട്. ഇവരെയാണ് ദില്ലിക്കയക്കുക.

നിർഭയ കൂട്ടബലാത്സംഗക്കേസിലെ പ്രതികളുടെ വധശിക്ഷ 16-നകം നടപ്പാക്കുമെന്നായിരുന്നു സൂചന. എന്നാൽ, പ്രതികളിലൊരാളായ അക്ഷയ് കുമാർസിങ് നൽകിയ പുനഃപരിശോധനഹർജി 17-ന്‌ കേൾക്കാനായി വ്യാഴാഴ്ച സുപ്രീംകോടതി മാറ്റിയിട്ടുണ്ട്. ഇതിൽ തീർപ്പായ ശേഷമായിരിക്കും ശിക്ഷ നടപ്പാക്കുക.

നിർഭയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികളായ പവൻ ഗുപ്ത, അക്ഷയ് കുമാർ സിങ്, മുകേഷ് സിങ്, വിനയ് ശർമ എന്നിവരാണ്‌ തിഹാറിലുള്ളത്. പ്രായപൂർത്തിയാകാത്ത മറ്റൊരു പ്രതി ദുർഗുണപരിഹാര പാഠശാലയിലെ ശിക്ഷയ്ക്കുശേഷം ഇപ്പോൾ പുനരധിവാസകേന്ദ്രത്തിലാണ്.

Related Articles

Latest Articles