Thursday, May 16, 2024
spot_img

“ഉത്തര്‍പ്രദേശിലെ റോഡുകള്‍ അമേരിക്കയിലേതിനേക്കാള്‍ മികച്ചതാക്കും, ഇന്ത്യയെ ഏറ്റവും ശക്തമായ സമ്പദ് വ്യവസ്ഥയാക്കാനുള്ള കാഴ്ച്ചപ്പാടാണ് പ്രധാനമന്ത്രി മോദിക്കുള്ളത് ” എന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി; റോഡ് പദ്ധതികള്‍ക്ക് 8,000 കോടി രൂപ പ്രഖ്യാപിച്ച് കേന്ദ്ര മന്ത്രി

ദില്ലി : 2024ന് മുമ്പ് ഉത്തര്‍പ്രദേശിലെ റോഡുകള്‍ അമേരിക്കയിലേതിനേക്കാള്‍ മികച്ചതാക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു . ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസിന്റെ 81-ാം സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉത്തര്‍പ്രദേശിലെ റോഡ് പദ്ധതികള്‍ക്ക് 8,000 കോടി രൂപയുടെ പാക്കേജും നിതിന്‍ ഗഡ്കരി പ്രഖ്യാപിച്ചു. ഉത്തര്‍പ്രദേശിലെ റോഡുകള്‍ 2024-ന് മുമ്പ് അമേരിക്കയേക്കാള്‍ മികച്ചതാക്കേണ്ടതുണ്ട്. ഇതിനായി മോദി സര്‍ക്കാര്‍ യുപിക്ക് അഞ്ച് ലക്ഷം കോടി രൂപ വരും ദിവസങ്ങളില്‍ നല്‍കാന്‍ പോകുന്നുവെന്നും അദ്ദേഹം പറഞ്ഞു.

‘ ഇന്ത്യയിലെ റോഡ് അടിസ്ഥാന സൗകര്യങ്ങള്‍ അമേരിക്കയുടേതിന് സമാനമാക്കുമെന്ന് നിതിന്‍ ഗഡ്കരി ഓഗസ്റ്റില്‍ രാജ്യസഭയില്‍ പറഞ്ഞിരുന്നു. ‘ഫണ്ടിന് ഒരു കുറവുമില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍, 2024-ന് മുമ്പ് ഇന്ത്യയുടെ റോഡ് അടിസ്ഥാന സൗകര്യങ്ങള്‍ അമേരിക്കയിലേതിന് തുല്യമായിരിക്കും,ഞാന്‍ വാഗ്ദാനം ചെയ്യുന്നു.’അദ്ദേഹം പറഞ്ഞു.ഷഹാബാദ്-ഹര്‍ദോര്‍ ബൈപാസ്, ഷാജഹാന്‍പൂര്‍ മുതല്‍ ഷഹാബാദ് ബൈപാസ്, മൊറാദാബാദ്-താക്കൂര്‍ദ്വാര-കാശിപൂര്‍ ബൈപാസ്, ഗാസിപൂര്‍-ബല്ലിയ ബൈപാസ്, 13 ആര്‍ഒബികള്‍ എന്നിവയ്ക്ക് പുറമെ 8,000 കോടി രൂപ ഇതിനായി അനുവദിച്ചതായി നിതിന്‍ ഗഡ്കരി പറഞ്ഞു.

ലഖ്നൗവിലെ മുഖ്യമന്ത്രിയുടെ വസതിയില്‍ ഗഡ്കരി നടത്തിയ അവലോകന യോഗത്തില്‍ നിലവിലുള്ളതും വരാനിരിക്കുന്നതുമായ എല്ലാ ദേശീയപാതാ പദ്ധതികളും ചര്‍ച്ച ചെയ്തു. അന്തരീക്ഷ മലിനീകരണവും കാര്‍ബണ്‍ ബഹിര്‍ഗമനവും ഒഴിവാക്കാന്‍ സംസ്ഥാനത്ത് ഡീസല്‍, പെട്രോള്‍ വാഹന ഉപയോഗം ഘട്ടംഘട്ടമായി നിര്‍ത്തലാക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ഗഡ്കരി മുഖ്യമന്ത്രി യോഗിയോട് ആവശ്യപ്പെട്ടു. ഇന്ത്യയെ ഏറ്റവും ശക്തമായ സമ്പദ് വ്യവസ്ഥയാക്കാനുള്ള കാഴ്ച്ചപ്പാടാണ് പ്രധാനമന്ത്രി മോദിക്കുള്ളതെന്നും അതിനായി നല്ല അടിസ്ഥാന സൗകര്യങ്ങള്‍ ആവശ്യമാണെന്നും ഗഡ്കരി പറഞ്ഞു.

Related Articles

Latest Articles