Thursday, May 9, 2024
spot_img

ഇന്ത്യ ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിനം ഇന്ന് ; മഴ ഭീഷണി നിലനിൽക്കുന്നതിൽ ആശങ്ക ; ഇന്ത്യയ്ക്ക് ഇത് നിർണ്ണായക മത്സരം

റാഞ്ചി : ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം ഏകദിനം ഇന്ന് റാഞ്ചിയിലെ ജെഎസ്‌സിഎ ഇന്റർനാഷണൽ സ്‌റ്റേഡിയം കോംപ്ലക്‌സിൽ നടക്കും. മഴ ഭീഷണി നിലനിൽക്കുന്നതിനാൽ ആശങ്കയിലാണ് ആരാധകർ . ആദ്യ ഏകദിനത്തിൽ ഇരു ടീമുകളും ശക്തമായ പോരാട്ടമാണ് കാഴ്ച്ചവെച്ചത്. . 40 ഓവറായി ചുരുക്കിയ മത്സരത്തിൽ 249 റൺസ് ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഹെൻറിച്ച് ക്ലാസനും ഡേവിഡ് മില്ലറും നേടിയിരുന്നു

മത്സരത്തിൽ തോറ്റെങ്കിലും സഞ്ജു സാംസൺ നടത്തിയ പോരാട്ടം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ശ്രേയസ് അയ്യരെ കൂട്ടുപിടിച്ച് സഞ്ജു നടത്തിയ ശ്രമം ഒൻപത് റൺസ് അകലെ അവസാനിക്കുകയായിരുന്നു. ഇരുവരും അർദ്ധ സെഞ്ചുറി നേടിയിരുന്നു. അതേസമയം, മത്സരത്തിന് മഴ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ കൂടുതൽ കരുതലോടെയാവും ഇന്ത്യ ഇറങ്ങുക. തോറ്റാൽ പരമ്പര നഷ്ടമാകുമെന്നതും ഇന്ത്യയുടെ ഉത്തരവാദിത്തം വർദ്ധിപ്പിക്കുന്നു. പരിക്കേറ്റ ദീപക് ചഹാറിന് മത്സരത്തിൽ പങ്കെടുക്കാനാവില്ല . ചഹാറിന് പകരം വാഷിംങ്ടൺ സുന്ദറിനെ ഉൾപ്പെടുത്തിയിട്ടുണ്ട്.

Related Articles

Latest Articles