കെനിയയിലേക്കുള്ള യാത്രാ മദ്ധ്യേ തകര്‍ന്ന് വീണ എത്യോപ്യന്‍ യാത്രാ വിമാനത്തിലുണ്ടായിരുന്ന 157 പേരും മരണപ്പെട്ടതായി സ്ഥിരീകരിച്ചു. അഡിസ് അബാബയില്‍ നിന്ന് നയ്റോബിയിലേക്ക് തിരിച്ചതായിരുന്നു ബോയിങ് 737 വിമാനം. ഡിബ്ര സേത്ത് എന്നയിടത്താണ് വിമാനം തകര്‍ന്ന് വീണത്. അപകട കാരണം എന്താണെന്ന് വ്യക്തമല്ല.149 യാത്രക്കാരും 8 ക്രൂ അംഗങ്ങളും വിമാനത്തിലുണ്ടായിരുന്നതായാണ് വിവരം.

‘പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് എന്‍റെ അഗാധമായ അനുശോചനം’- എന്ന് പ്രധാനമന്ത്രി അബി അഹമ്മദ് ട്വിറ്റ് ചെയ്തു. വിമാനം പറന്നുയര്‍ന്നതിന് തൊട്ട് പിന്നാലെയാണ് തകര്‍ന്ന് വീണത്. അപകടകാരണം വ്യക്തമല്ല.