Monday, May 6, 2024
spot_img

ഹാക്കിങ്ങിന് തെളിവുകളില്ല! സംശയത്തിന്റെ അടിസ്ഥാനത്തില്‍ വോട്ടിങ് മെഷീന്‍ സംബന്ധിച്ച് നിര്‍ദേശം നല്‍കാനാവില്ലെന്ന് സുപ്രീംകോടതി; ഹർജി വിധി പറയാൻ മാറ്റി

ദില്ലി : വ്യക്തായ തെളിവുകളില്ലാതെ സംശയത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം വോട്ടിങ് മെഷീന്‍ സംബന്ധിച്ച് നിര്‍ദേശം നല്‍കാനാവില്ലെന്ന് സുപ്രീംകോടതി. വിവിപാറ്റിലെ മുഴുവന്‍ സ്ലിപ്പുകളും എണ്ണണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ നിലപാട്. ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉദ്യോഗസ്ഥരുടെ വിശദീകരണം കേട്ട കോടതി ഹര്‍ജി വിധി പറയാനായി മാറ്റി.

ജസ്റ്റിസുമാരായ സഞ്ജിവ് ഖന്ന ദിപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് വാദംകേട്ടത്. ഒരു സാഹചര്യത്തിലും വോട്ടിങ്‌മെഷിനില്‍ കൃത്രിമം നടത്താന്‍ സാധിക്കില്ലെന്നും നൂറ് ശതമാനം വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണുക എന്നത് പ്രായോഗികമല്ലെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ കോടതിയെ അറിയിച്ചു. കണ്‍ട്രോള്‍ യൂണിറ്റ്, വിവിപാറ്റ്, ബാലറ്റ് യൂണിറ്റ് എന്നിവയടങ്ങിയടതാണ് വോട്ടിങ്‌മെഷീന്‍. ഇതിലെ ഓരോ യൂണിറ്റിലും ഒറ്റത്തവണ മാത്രമേ മൈക്രോ കണ്‍ട്രോളര്‍ ഉപയോഗിച്ച് പ്രോഗ്രാം ചെയ്യാന്‍ സാധിക്കുകയുള്ളൂവെന്നും കമ്മിഷന്‍ വിശദീകരിച്ചു.റീ പ്രോഗ്രാം ചെയ്യാന്‍ സാധിക്കില്ലെന്ന് പറയുന്നതെന്ന് തെറ്റാണെന്ന് അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ ചൂണ്ടിക്കാട്ടിയെങ്കിലും തെരഞ്ഞെടുപ്പ് കമ്മിഷന്റെ സാങ്കേതിക റിപ്പോര്‍ട്ടില്‍ വിശ്വാസമുണ്ടെന്ന് കോടതി പറഞ്ഞു.

Related Articles

Latest Articles