Thursday, May 16, 2024
spot_img

ലഹരിക്ക് പൂട്ട് വീഴും..! ഇനിമുതൽ മയക്കുമരുന്ന് കേസിലെ പ്രതികൾക്ക് പരോൾ ഇല്ല, സംസ്ഥാനം മുഴുവൻ ഡ്രോൺ പരിശോധന

തിരുവനന്തപുരം: മയക്കുമരുന്ന് കേസിലെ പ്രതികൾക്ക് ഇനിമുതൽ പരോൾ ഇല്ല. മയക്കുമരുന്ന് വിൽപ്പന വർദ്ധിച്ച സാഹചര്യത്തിൽ ജയിൽചട്ടങ്ങളിൽ ഭേദ​ഗതി വരുത്തിയിരിക്കുകയാണ് സർക്കാർ. അടിയന്തര പരോളും ഇനിമുതൽ നൽകില്ല. ലഹരി വില്പനയും ഉപയോഗവും തടയാൻ ലക്ഷ്യമിട്ട് കേരള പൊലീസിൻ്റെ ഡ്രോൺ പരിശോധനയും തുടങ്ങിയിട്ടുണ്ട്. സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന കേന്ദ്രങ്ങളിലാണ് പട്രോളിംഗ് നടത്തുന്നത്. ബസ്സ് സ്റ്റാൻഡ് പരിസരങ്ങൾ, പാർക്കിംഗ് കേന്ദ്രങ്ങൾ എന്നിവ നിരീക്ഷിക്കും. ഇതിൻ്റെ ലൊക്കേഷൻ വിഡിയോയും ഫോട്ടോയും അതാത് പൊലീസ് സ്റ്റേഷനുകളിലേക്ക് കൈമാറും.

ഓരോ സ്റ്റേഷനിലും ലഹരിയുമായി ബന്ധപ്പെട്ട എൻഡിപിഎസ് കേസുകളിലാണ് ആദ്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കണ്ണൂർ സിറ്റി പൊലീസ് പരിധിയിലെ 23 സ്റ്റേഷനുകളിൽ ഏഴെണ്ണത്തിൽ ഡ്രോൺ പരിശോധന നടത്തി. റൂറൽ പൊലീസ് പരിധിയിലെ 19 സ്റ്റേഷനുകളിൽ മൂന്ന് സ്റ്റേഷനുകളിൽ പരിശോധന പൂർത്തിയായി.

Related Articles

Latest Articles