Friday, May 17, 2024
spot_img

കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച മലയാളി സൈനികരുടെ ചരിത്രം പാഠപുസ്തകത്തിൽ ഉൾപ്പെടുത്തണം, സംസ്ഥാന സർക്കാരിനോട് ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങൾ ഇനിയും നടപ്പാക്കിയിട്ടില്ല, ധീര സൈനികരെ ആദരിച്ച് സൈനിക കൂട്ടായ്മ

തിരുവനന്തപുരം: കാർഗിൽ വിജയ ദിവസമായ ഇന്ന് കാർഗിൽ യുദ്ധത്തിൽ വീരചരമം പ്രാപിച്ച ധീര സൈനികരുടെ സ്മൃതി മണ്ഡപത്തിൽ തിരുവനന്തപുരത്തെ സൈനിക കൂട്ടായ്മയായ അനന്തപുരി സോൾജിയേഴ്‌സ് വെൽഫയർ ആൻഡ് ചാരിറ്റി ഓർഗനൈസഷന്റെ പ്രവർത്തകർ പുഷ്പ ചക്രം അർപ്പിച്ചു.കാർഗിൽ യുദ്ധത്തിൽ ജീവൻ ബലി കഴിച്ച വെങ്ങാനൂർ സ്വദേശി ക്യാപ്റ്റൻ ജെറി പ്രേം രാജ്, വെള്ളനാട് സ്വദേശികളായ ലാൻസ് നായിക് സൈമൺ, ലാൻസ് നായിക് അജി കുമാർ, വഴുതക്കാട് സ്വദേശി ഗണ്ണർ ഷിജു കുമാർ എന്നിവരുടെ സ്മൃതി മണ്ഡപത്തിലാണ് പുഷ്പ ചക്രം സമർപ്പിച്ചത്. കൂടാതെ NCC കേഡറ്റുകൾക്ക് വേണ്ടി കാർഗിൽ വിജയ ദിവസ് അനുസ്മരണവും സംഘടിപ്പിക്കുന്നുണ്ട്.

അതേസമയം ക്യാപ്റ്റൻ ജെറി പ്രേംരാജിനായി ജില്ലയിൽ ഒരു സ്മാരകം പണിയണമെന്നും, ധീര ജവാൻ അജികുമാർ പഠിച്ച വെള്ളനാട് സ്കൂളിലെ ഒരു ബ്ലോക്കിന് അദ്ദേഹത്തിന്റെ പേര് നൽകണമെന്നും, വീര ചരമം പ്രാപിച്ച മലയാളി സൈനികരുടെ ത്യാഗത്തിന്റെ ചരിത്രം പാഠപുസ്തകങ്ങളിൽ ഉൾപെടുത്തണമെന്ന സംഘടന ഉന്നയിച്ച ആവശ്യങ്ങൾ ഇപ്പോഴും സർക്കാർ നടപ്പാക്കിയിട്ടില്ലെന്ന് ഭാരവാഹികൾ ചൂണ്ടിക്കാട്ടി. വിജയ ദിവസം ആഘോഷിക്കുന്ന ഈ വേളയിലെങ്കിലും പ്രസ്തുത ആവശ്യങ്ങൾ നടപ്പാക്കണമെന്ന് സംഘടന വീണ്ടും സർക്കാരിനോട് ആവശ്യപ്പെട്ടു.

Related Articles

Latest Articles