Tuesday, April 30, 2024
spot_img

ഇനി കാപ്ഷനും മെസേജും എഴുതാൻ പാടുപെടേണ്ട;എ.ഐ ചാറ്റ്‌ബോട്ട് സംവിധാനം ഇൻസ്റ്റാഗ്രാമിലും വന്നേക്കുമെന്ന് റിപ്പോർട്ട്

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുമായി ചാറ്റ് ചെയ്യാന്‍ കഴിയുന്ന ചാറ്റ്‌ബോട്ട് സംവിധാനം ഇൻസ്റ്റാഗ്രാമിലും വന്നേക്കുമെന്ന് സൂചന. ഇന്‍സ്റ്റാഗ്രാം, ചാറ്റ്‌ബോട്ട് സംവിധാനം പരീക്ഷിക്കുന്നതായി ലീക്കറായ അലെസാന്‍ഡ്രോ പലുസിയാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

അലെസാന്‍ഡ്രോ പലുസി പങ്കുവച്ചിരിക്കുന്ന സ്‌ക്രീന്‍ഷോട്ടുകള്‍ പ്രകാരം ഇൻസ്റ്റാഗ്രാമിൽ സന്ദേശങ്ങള്‍ എഴുതുന്നതിന് ചാറ്റ്‌ബോട്ടിനോട് സഹായം തേടാൻ സാധിക്കും. അതോടൊപ്പം ചാറ്റ്ബോട്ട് നമ്മുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയും നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യും. കൂടാതെ 30 എഐ കഥാപാത്രങ്ങളെ ഉപഭോക്താക്കള്‍ക്ക് ഇഷ്ടാനുസരണം തെരഞ്ഞെടുക്കാനും സാധിക്കും. ചിത്രങ്ങള്‍ക്കൊപ്പമുള്ള കാപ്ഷനുകള്‍ എഴുതാനും, സന്ദേശങ്ങള്‍ എഴുതാനുമെല്ലാം ഈ ചാറ്റ്‌ബോട്ടിന്റെ സഹായം ഉപഭോക്താക്കള്‍ക്ക് തേടാനാവും. അതേസമയം, എപ്പോഴാണ് ഇങ്ങനെ ഒരു ചാറ്റ്‌ബോട്ട് ഇന്‍സ്റ്റാഗ്രാം അവതരിപ്പിക്കുക എന്നത് വ്യക്തമല്ല.

Related Articles

Latest Articles