Saturday, October 3, 2026

രജനികാന്ത് തിരിച്ചെത്തി: ഇനി തലൈവരുടെ തകർപ്പൻ ചിത്രങ്ങളുടെ നാളുകൾ : ആവേശത്തിൽ ആരാധകർ

കഴിഞ്ഞ മാസമായിരുന്നു സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് വിദഗ്ധ ചികിത്സയ്ക്ക് വേണ്ടി അമേരിക്കയിലേക്ക് പോയത്. ഇപ്പോഴിതാ ചികിത്സ കഴിഞ്ഞ് മടങ്ങിയെത്തിയിരിക്കുകയാണ് തമിഴ് സൂപ്പർതാരം രജനീകാന്ത്. ചെന്നൈയിൽ വന്നിറങ്ങിയ താരത്തിന് ആരാധകർ ആവേശകരമായ വരവേൽപ്പാണ് നൽകിയത്. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് വിഡിയോ. ഇന്ന് പുലർച്ചയോടെയായിരുന്നു അദ്ദേഹം ചെന്നൈ എയർപോർട്ടിൽ എത്തിയത്. യുഎസില്‍ നിന്ന് ഖത്തറിലെത്തി അവിടെ നിന്ന് കണക്ഷന്‍ ഫ്‌ലൈറ്റിലാണ് താരം ചെന്നൈയില്‍ എത്തിയത്. തുടർന്ന് താരത്തെ കണ്ട് ആവേശത്തോടെ തലൈവ എന്ന് ആര്‍പ്പ് വിളിക്കുന്ന ആരാധകരുടെ വീഡിയോ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്.

എന്നാൽ ആരാധകരെ നിരാശരാക്കാതെ അവർക്ക് കൈ വീശി കാട്ടിയും നന്ദി പറഞ്ഞും താരം കാറില്‍ കയറി പോവുകയും ചെയ്തു.നാല് വർഷങ്ങൾക്കു മുന്‍പ് രജനീകാന്തിന് വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയ നടന്നിരുന്നു. ഇതിന്‍റെ ഭാഗമായുള്ള പരിശോധനകൾക്കായാണ് യാത്ര. പുതിയ ചിത്രം അണ്ണാത്തെയുടെ ലൊക്കേഷനിൽ വച്ച് കടുത്ത രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായിരുന്നു. ഇതേതുടർന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതിനു പിന്നാലെയാണ് അമേരിക്കയിലേക്ക് പോയത്. തന്‍റെ ആരോഗ്യപ്രശ്‍നങ്ങള്‍ ചൂണ്ടിക്കാട്ടി കഴിഞ്ഞ വർഷം രാഷ്ട്രീയത്തിലേക്കില്ലെന്ന് രജനി പ്രഖ്യാപിച്ചിരുന്നു.

Related Articles

Latest Articles