Thursday, May 2, 2024
spot_img

ഇടിമിന്നല്‍ ദുരന്തം: രാജസ്ഥാനിലും ഉത്തർപ്രദേശിലുമായി 58 പേർക്ക് ദാരുണാന്ത്യം

ദില്ലി: രാജസ്ഥാനിലും ഉത്തർപ്രദേശിലുമുണ്ടായ ഇടിമിന്നൽ ദുരന്തത്തിൽ 58പേര്‍ മരിച്ചു. 38 പേർ ഉത്തർപ്രദേശിലും 20 പേർ രാജസ്ഥാനിലുമാണ് മരിച്ചത്. രാജസ്ഥാനില്‍ മരിച്ചവരില്‍ ഏഴുകുട്ടികളും ഉള്‍പ്പെടുന്നു. കോട്ടയ്ക്ക് മുകളില്‍ സെല്‍ഫിയെടുക്കാന്‍ കയറിയവരാണ് മരിച്ചത്. മരണ നിരക്ക് ഇനിയും ഉയർന്നേക്കുമെന്നാണു അധികൃതർ നൽകുന്ന സൂചന.

ഉള്‍നാടന്‍ ​ഗ്രാമങ്ങളില്‍ കൂടുതല്‍ പേര്‍ മരിച്ചിട്ടുണ്ടോയെന്നറിയാന്‍ തെരച്ചില്‍ തുടരുകയാണ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ഉത്തർപ്രദേശിലെ പ്രയാഗ് രാജ്, കാണ്‍പുര്‍, ഫിറോസാബാദ്, ആഗ്ര, വാരാണസി, ഉന്നാവ്, ചിത്രകൂട് എന്നിവിടങ്ങളിലാണ് അപകടമുണ്ടായത്. നിരവധി പേർക്ക് ഇവിടെ മിന്നലേറ്റതിനെ തുടർന്ന് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്‌. അതേസമയം രാജ്യത്ത് ഇടിമിന്നൽ ദുരന്തങ്ങൾ വ്യാപകമാകുന്ന പശ്ചാത്തലത്തിൽ മുന്നറിയിപ്പുമായി വിദഗ്ധർ. ഇടിമിന്നലോ കാറ്റോ ഉള്ളപ്പോൾ കഴിവതും പുറത്ത് പോകുകയോ ഒറ്റപ്പെട്ട മരത്തിന് കീഴിൽ നിൽക്കുകയോ ചെയ്യരുത്. കഴിവതും ഇത്തരം സന്ദർഭങ്ങളിൽ കോൺക്രീറ്റ് മേൽക്കുരകൾക്ക് കീഴെ ചിലവഴിക്കാൻ ശ്രമിക്കുക. ലോഹ നിർമ്മിത മേൽക്കൂരകൾ ഒഴിവാക്കുകയാണ് നല്ലതെന്നും ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles