Friday, April 26, 2024
spot_img

കൈനോട്ടക്കാരുടെ ‘കൈപ്പത്തി’ വെട്ടി തിരഞ്ഞെടുപ്പ് കമ്മീഷന്‍; തടാകങ്ങളില്‍ നിന്നും താമരകള്‍ നീക്കം ചെയ്യുമോ? സൂര്യോദയം നിരോധിക്കുമോയെന്നും പൊതുജനം

ബംഗളൂരു: കര്‍ണാടകയിലെ മാണ്ഡ്യയില്‍ കൈനോട്ടക്കാരോടും ജ്യോതിഷികളോടും തങ്ങളുടെ പരസ്യങ്ങളിലും ബോര്‍ഡുകളിലും കൈപ്പത്തിയുടെ ഫോട്ടോ ഉപയോഗിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് ചിഹ്നമാണ് കൈപ്പത്തി എന്നുള്ളതിനാലാണ് ഈ നടപടി.

എന്നാല്‍ തങ്ങളുടെ ജോലിയുടെ പ്രതീകമായി മാറിയ ഈ കൈപ്പത്തി ചിത്രങ്ങള്‍ കണ്ടില്ലെങ്കില്‍ ജനങ്ങള്‍ തങ്ങളെ തേടി വരില്ലെന്ന ആശങ്കയിലാണ് കൈനോട്ടക്കാര്‍. ഇത് തങ്ങളുടെ തൊഴിലിനെ ബാധിക്കുമെന്നും ഇവര്‍ പറയുന്നു. കൈപ്പത്തി ചിഹ്നങ്ങള്‍ തങ്ങളുടെ തൊഴിലിന്റെ ഭാഗമാണ്. കോണ്‍ഗ്രസിന്റെ ചിഹ്നമാണ് എന്നുള്ള കാരണത്താല്‍ ഇത് ഉപയോഗിക്കരുതെന്ന് പറയാന്‍ കമ്മീഷന്‌ എന്താണ് അവകാശം. തടാകങ്ങളില്‍ നിന്നും മറ്റും താമരകള്‍ നീക്കം ചെയ്യാനും കമ്മീഷന്‍ തയ്യാറാകുമോയെന്നും കൈനോട്ടക്കാര്‍ ചോദിക്കുന്നു. സുതാര്യവും കാര്യക്ഷമവുമായ തിരഞ്ഞെടുപ്പ് നടത്താനായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത്തരം ബാലിശമായ കാര്യങ്ങളല്ല ചെയ്യേണ്ടതെന്നും മറിച്ച്‌ വലിയ രീതിയിലുള്ള കൃത്രിമങ്ങളും പണത്തിന്റെ ഒഴുക്കും തടയുകയാണ് വേണ്ടതെന്നും ജ്യോതിഷികള്‍ അഭിപ്രായപ്പെടുന്നു.

കോണ്‍ഗ്രസ് ഭാരവാഹികളും തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ നടപടിയെ വിമര്‍ശിച്ച്‌ രംഗത്തെത്തി. പെരുമാറ്റച്ചട്ടത്തെ തങ്ങള്‍ മാനിക്കുന്നുണ്ടെന്നും അതിനായി കമ്മീഷന്‍ യുക്തിസഹമായ നടപടികളാണ് സ്വീകരിക്കേണ്ടതെന്നും കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു.

Related Articles

Latest Articles