ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ (Kim Jong-un) ലോകത്ത് എവിടേക്ക് സഞ്ചരിച്ചാലും തന്റെ പേഴ്സണൽ ടോയ്‌ലറ്റ് കൂടെ കൊണ്ടു പോകാറുണ്ട്. ഇപ്പോഴിതാ അതിന്റെ കാരണം വെളിപ്പെടുത്തിരിക്കുകയാണ് മുൻ ഉത്തരകൊറിയൻ ഗാർഡ് കമാൻഡ് ജീവനക്കാരൻ.
കിം ജോംഗ് ഉൻ ലോകത്ത് എവിടെ സന്ദർശനം നടത്തിയാലും അദ്ദേഹത്തിന്റെ പേഴ്സണൽ ടോയ്‌ലറ്റ് അവിടെ ഉണ്ടാകണമെന്ന് നിർബന്ധം ഉണ്ട്. തന്റെ വിസർജ്ജനം തന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള വിവരങ്ങൾ ലോകത്തിന് മുന്നിൽ വെളിപ്പെടുത്തുമെന്ന ഭയമാണ് ഇതിന് പിന്നിൽ. ജീവനക്കാരൻ പറയുന്നു.
കിം ജോംഗ് ഉന്നിന്റെ ആരോഗ്യപ്രശ്നത്തെക്കുറിച്ചുള്ള വാർത്തകൾ മാദ്ധ്യമങ്ങൾക്ക് മുന്നിൽ എത്തിയാൽ ലോക നേതാവ് എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രാധാന്യം നഷ്ടപ്പെടുമെന്ന ഭയമാണ് ഈ തീരുമാനത്തിന് പിന്നിൽ എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഒരു ശക്തനായ വ്യക്തിയായി സ്വയം ഉയർത്തിക്കാട്ടേണ്ട സമയത്ത്, കിമ്മിന് ഇതെല്ലാം താങ്ങാൻ കഴിയില്ല. അതുകൊണ്ട് അദ്ദേഹം തന്റെ ആരോഗ്യ രഹസ്യങ്ങൾ മറ്റാരും അറിയാൻ ആഗ്രഹിക്കുന്നില്ലെന്ന് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നു.

