അമ്പലപ്പുഴ: പോലീസിനെ ആക്രമിച്ച കേസില്‍ ഒരാളെക്കൂടി പുന്നപ്ര പോലീസ് അറസ്റ്റു ചെയ്തു. കുമ്പളങ്ങി പഞ്ചായത്ത് വടക്കേടത്ത് രമേശാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ ആകെ 13 പേര്‍ അറസ്റ്റിലായി.കഴിഞ്ഞ ദിവസം അറസ്റ്റിലായ 12 പേരും റിമാന്‍ഡിലാണ്.
സംഭവദിവസം വണ്ടാനം മാധവ മുക്കിലുള്ള ബന്ധുവീട്ടില്‍ എത്തിയതായിരുന്നു രമേശ്. രാത്രി പത്തോടെ യുവാക്കള്‍ മദ്യപിച്ച് ബഹളം ഉണ്ടാക്കുന്നതറിഞ്ഞ് പോലീസ് സംഘം അവിടെയെത്തി. തുടർന്ന് പോലീസുകാരും നാട്ടുകാരില്‍ ചിലരുമായി വാക്കുതര്‍ക്കമുണ്ടാവുകയും തുടര്‍ന്ന് ജീപ്പിന്റെ ചില്ലുകള്‍ കല്ലേറില്‍ തകരുകയുമായിരുന്നു.

