പോംഗ്യാങ്: ഉത്തരകൊറിയയില്‍ (North Korea) ഇനി പത്ത് ദിവസം ആരും ചിരിക്കാന്‍ പാടില്ലെന്ന് കർശന നിര്‍ദേശം. മുന്‍ നേതാവ് കിം ജോങ്-ഇലിന്റെ പത്താം ചരമവാര്‍ഷികത്തില്‍, ഇന്ന് ആരംഭിക്കുന്ന 11 ദിവസത്തെ ദുഃഖാചരണത്തിന്റെ ഭാഗമായി ഉത്തര കൊറിയയിലെ പൗരന്മാരെ ചിരിക്കുന്നതില്‍ നിന്നും ഷോപ്പിംഗില്‍ നിന്നും മദ്യപാനത്തില്‍ നിന്നും വിലക്കിയിരിക്കുകയാണ്.
മദ്യപാനം, ചിരി എന്നിവ നിരോധിച്ചതിന് പുറമേ, ഒഴിവുവേളകളിൽ വിനോദങ്ങളിൽ ഏർപ്പെടാനും ആളുകൾക്ക് വിലക്കുണ്ട്. ചരമദിനത്തിന്റെ അന്ന് പലചരക്ക് ഷോപ്പിംഗ് സ്റ്റാൻഡുകളും നിരോധിച്ചിരിക്കുന്നു. ഇനി ആരെങ്കിലും ഇത് പാലിക്കാതിരുന്നാൽ, അവരെ ജയിലിൽ അടക്കും എന്നാണ് അധികൃതർ പറയുന്നത്. 1994 തൊട്ട് 2011 വരെ ഉത്തര കൊറിയ ഭരിച്ചിരുന്ന നേതാവാണ് കിം ജോങ്-ഉനിന്റെ പിതാവ് കിം ജോങ് ഇല്‍.
അതേസമയം മുതലാളിത്ത ജീവിതശൈലി യുവാക്കളിലെ പാശ്ചാത്യ സ്വാധീനങ്ങള്‍ എന്നിവയോടുള്ള രാജ്യത്തിന്റെ അടിച്ചമര്‍ത്തലിന്റെ ഭാഗമായി കിം ജോങ്-ഉന്‍ ഈ വര്‍ഷമാദ്യം സ്‌കിന്നി ജീന്‍സ്, സ്‌പോര്‍ട്ടിംഗ് മുള്ളറ്റ് ഹെയര്‍സ്‌റ്റൈലുകള്‍, ബോഡി പിയേര്‍സിങ് എന്നിവ നിരോധിച്ചിരുന്നു.

