Sunday, September 20, 2026

‘കെ എൻ ബാലഗോപാലിന്‍റെ ബജറ്റ് കേട്ട് ചിരിക്കണോ കരയണോ എന്ന് അറിയാൻ പറ്റാത്ത അവസ്ഥ’; ജനങ്ങളെ വിഡ്ഢികളാക്കുന്ന കണക്ക് അവതരിപ്പിക്കാൻ നിൽക്കരുതെന്ന് വി.മുരളീധരൻ

തിരുവനന്തപുരം: കെ എൻ ബാലഗോപാലിന്‍റെ ബജറ്റ് അവതരണം കേട്ടപ്പോൾ ചിരിക്കണോ കരയണോ എന്ന് തീരുമാനിക്കാൻ പറ്റാത്ത അവസ്ഥയെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ജനങ്ങളെ വിഡ്ഢികളാക്കുന്ന കണക്ക് അവതരിപ്പിക്കാൻ നിൽക്കരുതെന്നും വി.മുരളീധരൻ പറഞ്ഞു. കഴിഞ്ഞ കുറേ കാലമായി പ്രഖ്യാപിച്ച് നടപ്പാക്കാത്ത പദ്ധതികൾ വീണ്ടും പ്രഖ്യാപിക്കുകയാണ് ധനമന്ത്രി ചെയ്യുന്നതെന്നും വി.മുരളീധരൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.

‘കേരളത്തിന്റെ ധനകാര്യമന്ത്രി സംസ്ഥാന ബജറ്റ് അവതരിപ്പിച്ചിരിക്കുകയാണ്. ഇത് കേട്ടപ്പോൾ‌ ചിരിക്കണോ കരയണോ എന്ന് അറിയാൻ പറ്റാത്ത അവസ്ഥയിലാണ്. കാരണം അദ്ദേഹം അവതരിപ്പിച്ചിരിക്കുന്ന കണക്കുകളും പ്രസം​ഗവും കേരളത്തിന്റെ സമകാലീക യാഥാർത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്തതാണ്.

കുറെ കള്ളകണക്കുകൾ അദ്ദേഹം അവതരിപ്പിക്കുന്നു, കുറെ പ്രഖ്യാപനങ്ങൾ നടത്തുന്നു. കഴിഞ്ഞ വർ‌ഷങ്ങളിലെ ബജറ്റ് പ്രസം​ഗങ്ങളും ആ ബജറ്റ് പ്രസം​ഗത്തിൽ നടത്തിയിരിക്കുന്ന പ്രഖ്യാപനങ്ങളും വായിച്ചു നോക്കിയാൽ, ഇപ്പോൾ നടത്തിയിരിക്കുന്ന പ്രഖ്യാപനങ്ങളിൽ പകുതിയിലധികവും കഴിഞ്ഞ കാലങ്ങളിൽ നടത്തിയിരിക്കുന്ന അതേ പ്രഖ്യാപനമാണ്. ജനങ്ങളെ വിഡ്ഢികളാക്കുന്ന കണക്ക് അവതരിപ്പിക്കാൻ നിൽക്കരുത്. കഴിഞ്ഞ കുറേ കാലമായി പ്രഖ്യാപിച്ച് നടപ്പാക്കാത്ത പദ്ധതികൾ വീണ്ടും പ്രഖ്യാപിക്കുകയാണ് എന്ന് വി.മുരളീധരൻ‌ പറഞ്ഞു.

Related Articles

Latest Articles