Wednesday, May 8, 2024
spot_img

എസ് എഫ് ഐ ഒ യിൽ മാത്രം ഒതുങ്ങില്ല ! കൂടുതൽ അന്വേഷണത്തിന് കേന്ദ്രം! വീണയുടെ അറസ്റ്റ് ഉടൻ ?

കരിമണിലിൽ സിപിഎം വാദമെല്ലാം പൊളിഞ്ഞു. ഈ വിഷയത്തിൽ ഇനി വലിയ ചർച്ചകൾക്ക് സിപിഎം മുതിരില്ല. പിണറായി വിജയൻ രക്ഷപെടാൻ മാർഗംങ്ങളില്ലാതെ പെട്ടു എന്ന് വേണം പറയാൻ , സ്വർണ്ണക്കടത്ത് കേസിൽ നിന്ന് ഒരുവിധം തലയൂരിയ പിണറായിക്ക് ,സ്വന്തം മകളുടെ പേരിലുള്ള ഇ കേസിൽ നിന്ന് അറ്റ് വേഗം തലയൂരാൻ കഴിയില്ല ,പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ഈ കേസിലെ ഓരോ വിശദാംശങ്ങളും പരിശോധിക്കുന്നുണ്ട്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും കേസിന് പിന്നിലാെയാണ്.

മാത്യു കുഴൽനാടൻ ഉയർത്തി വിട്ട വിവാദം കൊടുങ്കാറ്റായി മാറുകയാണ്. സ്വകാര്യമേഖലയിൽ കരിമണൽ ഖനനം പാടില്ലെന്നും അതുവരെയുള്ള എല്ലാകരാറുകളും റദ്ദാക്കണമെന്നും കേന്ദ്രസർക്കാർ ഉത്തരവിറക്കുന്നത് 2019 ഫെബ്രുവരിയിലാണ്. ഇതിന് നാലരവർഷം കഴിഞ്ഞാണ് സി.എം.ആർ.എലിന് ലഭിച്ച കരാർ റദ്ദാക്കിയത്. റദ്ദാക്കിയ ഉത്തരവിറക്കുന്നതിന് മൂന്നരമാസം മുമ്പാണ് മുഖ്യമന്ത്രിയുടെ മകൾക്കെതിരേ മാസപ്പടി ആരോപണം വരുന്നത്. അതായത് കൈക്കൂലി വാങ്ങിയതിനും അനധികൃത സേവനം ചെയ്തതിനും തെളിവായി ഇതെല്ലാം മാറുന്നു. ഈ സാഹചര്യത്തിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്റെ അടുത്ത നടപടികൾ നിർണ്ണായകമാകും. . പ്രധനമന്ത്രി നരേന്ദ്രമോദി ,അമിത്ഷാ ,അജിത് ഡോവൽ ഈ മൂന്ന് പേരുടേയും തീരുമാനം അതിനിർണ്ണായകമാണ്. എസ് എഫ് ഐ ഒ അതിവേഗ നിഗമനത്തിൽ എത്തിയാൽ അടുത്ത നിമിഷം തന്നെ സിബിഐ അന്വേഷണം വരാൻ സാധ്യത ഏറെയാണ്

സി.എം.ആർ.എലിന്റെ ഉപകമ്പനിയായ കേരള റെയർ എർത്ത് ആൻഡ് മിനറൽസ് ലിമിറ്റഡ് എന്ന കമ്പനിയാണ് ഖനനം നടത്തുന്നത്. ഈ കമ്പനിയാണ് സി.എം.ആർ.എലിനായി ഖനനത്തിനുള്ള കരാർ നേടിയത്. പൊതുമേഖലയിൽമാത്രമേ ഖനനംപാടുള്ളൂവെന്ന വ്യവസ്ഥവന്നിട്ടും കരാർ റദ്ദാക്കാതിരിക്കാൻ നോക്കിയതും പൊതുമേഖലാ സ്ഥാപനങ്ങളെ ഉൾപ്പെടുത്തി ജോയിന്റ് വെഞ്ച്വർ സാധ്യത തേടിയതും മുഖ്യമന്ത്രിയുടെ ഇടപെടലിന്റെ ഫലമായിട്ടാണെന്നാണ് മാത്യു കുഴൽനാടൻ എംഎ‍ൽഎ. ആരോപിക്കുന്നത്. ഇതിന് രേഖകളുടെ പിൻബലവുമുണ്ട്. ഇതിന് വേണ്ടിയാണ് മാസപ്പടിയെന്ന ആരോപണം വിവാദത്തിന് പുതിയ തലം നൽകും. നിയമസഭയിൽ അഴിമതി ആരോപണം ഉന്നയിക്കാനായിരുന്നു കുഴൽനാടന്റെ ശ്രമം. എന്നാൽ ഫോട്ടോ സ്റ്റാറ്റ് രേഖയുമായി സഭയുടെ പവിത്രത കളയാൻ അനുവദിക്കില്ലെന്ന വാദത്തിൽ സ്പീക്കർ ഷംസീർ അനുവാദം നിഷേധിച്ചു. മുഖ്യമന്ത്രിക്ക് മറുപടി പറയാൻ ഇല്ലാത്ത സാഹചര്യത്തിലായിരുന്നു ഇതെല്ലാം.

പിണറായി വിജയൻ മുഖ്യമന്ത്രിയായ വർഷംമുതൽ മകൾക്ക് കരിമണൽ കമ്പനി മാസപ്പടി നൽകുന്നുണ്ടെന്നും ഇതിന്റെ പ്രത്യുപകാരമായിട്ടാണ് കരാർ റദ്ദാക്കാതെ സഹായിക്കാൻ ശ്രമിച്ചതെന്നും അദ്ദേഹം പറയുന്നു. സ്വകാര്യകമ്പനിക്ക് ഖനനാനുമതി പാടില്ലെന്ന് 2019 ഫെബ്രുവരിയിലെ കേന്ദ്രത്തിന്റെ ഉത്തരവിന് പിന്നാലെ സി.എം.ആർ.എലിന് നൽകിയ കരാർ സർക്കാരിന് റദ്ദാക്കാമായിരുന്നു. എന്നാൽ, 2023 ഡിസംബർ 18-നാണ് കരാർ റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് വ്യവസായവകുപ്പ് ഇറക്കുന്നത്. 2023 ഓഗസ്റ്റിലാണ് വീണാ വിജയനെതിരേ മാസപ്പടി ആരോപണം വരുന്നത്. അങ്ങനെ അല്ലാ കാര്യങ്ങളെന്നായിരുന്നു സിപിഎം പറഞ്ഞിരുന്നത്. എന്നാൽ രേഖ പുറത്തു വന്നതോടെ എല്ലാം മാറി മറിഞ്ഞു.

സി.എം.ആർ.എലിനായി സേവനം ചെയ്തുകൊടുത്തത് വീണയല്ല, പിണറായി വിജയനാണെന്ന് മാത്യു കുഴൽനാടൻ ആരോപിച്ചു. 2016-ൽ സുപ്രീംകോടതി സി.എം.ആർ.എലിന് ഖനനം നടത്താൻ അനുമതി നൽകാമെന്നാണ് വിധിച്ചത്. മാത്യു പറയുന്നതുപോലെയാണെങ്കിൽ, പിണറായി വിജയൻ മുഖ്യമന്ത്രിയായതിനുപിന്നാലെ അവർക്ക് ഖനനം നടത്താൻ അനുമതി നൽകാമായിരുന്നില്ലേയെന്നാണ് സിപിഎം നേതാക്കൾ ചോദിക്കുന്നത്. 2019-ൽമാത്രമാണ് സ്വകാര്യ കമ്പനികൾക്ക് ഖനനം വിലക്കി കേന്ദ്രസർക്കാർ ഉത്തരവിറക്കുന്നത്. അതിനു മുമ്പുതന്നെ ഖനനം പൊതുമേഖലയിൽമാത്രം എന്ന നയം ഒന്നാം പിണറായി സർക്കാർ പ്രഖ്യാപിച്ചിരുന്നു, സി.എം.ആർ.എലിന് ഖനനത്തിന് അനുമതി നൽകിയതുമില്ല; എന്നിങ്ങനെയാണ് മാത്യുവിന്റെ ആരോപണങ്ങളെ സിപിഎം. ഖണ്ഡിക്കുന്നത്. ഏതായാലൂം ചുറ്റും വലയം കൊണ്ട് ബന്ധിതനായിരിക്കുകയാണ് പിണറായി

Related Articles

Latest Articles