Friday, May 3, 2024
spot_img

സ്കൂളുകൾ മതം അനുഷ്ഠിക്കാനുള്ള ഇടമല്ല!!! വിദ്യാലയങ്ങളില്‍ ഹിജാബ് ധരിക്കുന്നത് അച്ചടക്ക ലംഘനമെന്ന് കര്‍ണാടക വിദ്യാഭ്യാസമന്ത്രി ബി.സി.നാഗേഷ്

ബംഗലുരു: വിദ്യാലയങ്ങളില്‍ ഹിജാബ് ധരിക്കുന്നത് (Hijab In Schools) കനത്ത അച്ചടക്ക ലംഘനമാണെന്ന് കര്‍ണാടക വിദ്യാഭ്യാസമന്ത്രി ബി.സി.നാഗേഷ്. ഉഡുപ്പി ഗവ.വനിത പ്രീ യൂണിവേഴ്‌സിറ്റി കോളജില്‍ ഹിജാബ് ധരിച്ചെത്തിയ എട്ട് മുസ്ലീംവിദ്യാര്‍ത്ഥിനികളെ ക്ലാസില്‍ കയറ്റാത്തത് സംബന്ധിച്ച വിവാദത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം. പോപ്പുലര്‍ഫ്രണ്ട് ഇക്കാര്യത്തെ രാഷ്‌ട്രീയവല്‍ക്കരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഇതുസംബന്ധിച്ച സമരം മൂന്നാഴ്ച പിന്നിടുകയാണ്. ക്യാംപസ് ഫ്രണ്ടാണ് സമരത്തിനു നേതൃത്വം നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു.

അതേസമയം സ്‌കൂള്‍, കോളേജ് തുടങ്ങി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മതം അനുഷ്ഠിക്കാനുള്ള ഇടമല്ലെന്നും ഹിജാബ് ധരിച്ച് എത്തുന്നത് അച്ചടക്കലംഘനമെന്നും കര്‍ണാടക വിദ്യാഭ്യാസമന്ത്രി പറഞ്ഞു. കോളേജിലെ ബഹുഭൂരിപക്ഷം മുസ്ലിം വിദ്യാര്‍ത്ഥിനികള്‍ക്കും പ്രശ്‌നമില്ല.ഏതാനും വിദ്യാര്‍ത്ഥിനികള്‍ക്ക് മാത്രമെ പ്രശ്‌നമുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഹിജാബിനെതിരെ കാവിഷാള്‍ അണിഞ്ഞ് ക്യാംപസില്‍ വിദ്യാര്‍ത്ഥികള്‍ എത്തിയിരുന്നു. 1985 മുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വസ്ത്രധാരണചട്ടം നിലനില്‍ക്കുകയാണ്. ഇതുമാനിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുസ്ലിം വിദ്യാര്‍ത്ഥിനികള്‍ ദുപ്പട്ടകൊണ്ട് തലമറച്ചാണ് വിദ്യാലയങ്ങളില്‍ എത്തിയിരുന്നത്. ഹിജാബ് പ്രചാരത്തിലായിട്ട് ഏതാനും നാളുകള്‍ മാത്രമെ ആയുള്ളൂവെന്നും മന്ത്രി പറഞ്ഞു.

Related Articles

Latest Articles