Friday, November 20, 2026

കോവിഡ്; പ്രശസ്ത നടനും ഛായാഗ്രഹകനുമായ ഷമൻ മിത്രു അന്തരിച്ചു

ചെന്നൈ: പ്രശസ്ത തമിഴ്‌നടനും ഛായാഗ്രാഹകനുമായ ഷമന്‍ മിത്രു കോവിഡ് 19 ബാധിച്ച് മരിച്ചു. കോവിഡ് ബാധിച്ച് ശ്വാസസംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം.

തമിഴ് സിനിമയിൽ ഛായാഗ്രഹകനായാണ് ഷമൻ മിത്രുവിന്റെ തുടക്കം. ഏതാനും സിനിമകളിലും അഭിനയിച്ചു. താന്‍ അപ്രതീക്ഷിതമായാണ് ഒരു നടനായി മാറിയതെന്ന് ഷമന്‍ മിത്രു ഒരു അഭിമുഖത്തില്‍ തുറന്നുപറഞ്ഞിരുന്നു. ഫോട്ടോഗ്രാഫി ഡയറക്ടറായി നിരവധി സിനിമകളില്‍ പ്രവര്‍ത്തിച്ച ഷമന്‍ മിത്രു, 2019ല്‍ പുറത്തിറങ്ങിയ തൊരട്ടൈ എന്ന ചിത്രത്തിലൂടെയാണ് അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ചത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്‌സിൻ എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles